Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജന സമ്മേളനം നടത്തി

Published on 30 May, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജന സമ്മേളനം നടത്തി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനസമ്മേളനം നടത്തി. മെയ്‌ 27-ാം തീയതി മോട്ടന്‍ഗ്രോവ്‌ ചൈനാ ടൗണ്‍ റെസ്റ്റോറന്റിലാണ്‌ യുവജനസമ്മേളനം നടന്നത്‌. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുവജനസമ്മേളനം കേരള സംസ്ഥാന മുന്‍ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ഉദ്‌ഘാടനം ചെയ്‌തു. ഭാരത, പാശ്ചാത്യ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ച്‌ പ്രവാസി മലയാളി യുവജനങ്ങള്‍ വളരണമെന്ന്‌ ബിനോയ്‌ വിശ്വം ആഹ്വാനം ചെയ്‌തു. രണ്ട്‌ സംസ്‌ക്കാരങ്ങളിലെയും നല്ല വശങ്ങള്‍ സമൂഹനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഏത്‌ സംസ്‌ക്കാരത്തെ വരിച്ചാലും, മാതാപിതാക്കള്‍, കുടുംബം എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കണമെന്നും ബിനോയ്‌ വിശ്വം അഭ്യര്‍ത്ഥിച്ചു.

യുവജനങ്ങള്‍ക്ക്‌ സമൂഹത്തില്‍ പ്രവര്‍ത്തിക്കുവാനും, നേതൃത്വം നല്‍കുവാനും ഒട്ടനവധി അവസരങ്ങള്‍ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ യുവജനസമ്മേളനം വിളിച്ചുചേര്‍ത്തത്‌. സമ്മേളനത്തില്‍ ജന.സെക്രട്ടറി ജോര്‍ജ്‌ തോട്ടപ്പുറം എം.സി.യായിരുന്നു. യുവജനസമ്മേളനം കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതവും, ജോ.സെക്രട്ടറി ജോജോ വെങ്ങാന്തറ കൃതജ്ഞതയും പറഞ്ഞു. സാജന്‍ വര്‍ഗീസ്‌ ആശംസ നേര്‍ന്നു. ബോര്‍ഡ്‌ അംഗങ്ങളായ ടോമി അമ്പേനാട്ട്‌, രഞ്‌ജന്‍ എബ്രഹാം, ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, അലക്‌സ്‌ പായിക്കാട്ട്‌, സണ്ണി വള്ളിക്കളം, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌
ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജന സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക