Image

കെ.സി.നാരായണനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.

ബിനോയി സെബാസ്റ്റ്യന്‍ Published on 30 May, 2011
കെ.സി.നാരായണനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.
ന്യൂയോര്‍ക്ക്‌: ഭാഷാപോഷിണി എഡിറ്ററും പ്രമൂഖ സാഹിത്യനിരൂപകനുമായ കെ.സി.നാരായണനു സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. സര്‍ഗവേദി പ്രസിഡന്റും എഴുത്തുകാരനുമായ മനോഹര്‍ തോമസ്‌, കവിയും സിനിമാ സംവിധായകനുമായ ജയന്‍ കെ.സി, പ്രശസ്‌ത ചെറുകഥാകൃത്തായ സിഎംസി, ചങ്ങമ്പുഴയുടെ സഹപാഠിയും എഴുത്തുകാരനുമായ പ്രൊഫ. എം.ടി.ആന്റണി എന്നിവര്‍ സ്വീകരണയോഗത്തിനു നേതൃത്വമേകി.

കെ.സി.നാരായണനെപ്പോലുള്ളവര്‍ ഈ കാലഘട്ടത്തില്‍ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും അഭിമാനമാണെന്ന്‌ മനോഹര്‍ തോമസ്‌ പറഞ്ഞു. ഭാഷ എന്തായിരുന്നാലും നല്ല സാഹിത്യം ദേശാന്തരങ്ങളിലേക്കും വിജാതീയ ഭാഷകളിലേക്കും കാലോചിത പ്രചോദനമനുസരിച്ചു സഞ്ചരിക്കുതന്നെ ചെയ്യും. ലോകത്തെ സംബന്ധിച്ചിടത്തോളം മലയാളം കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷ എന്നതിലപ്പുറം ലോകത്തിന്റെ ഭാഷയായി മറുന്ന കാലത്തിനായി പ്രവര്‍ത്തിക്കണമെന്നും അദേഹം പറഞ്ഞു.

സര്‍ഗാത്‌മകമായ സാഹിത്യത്തിനു സ്വദേശവിദേശവേലിക്കെട്ടുകളില്ലെന്ന്‌ കെ.സി.എന്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ജീവിക്കുന്ന ചുറ്റുപാടുകളോടും പാരമ്പര്യത്തോടും അക്ഷരങ്ങളോടും സ്വന്തം ജന്മത്തോടുതന്നെയുമുള്ള നിറഞ്ഞ സ്‌നേഹമാണ്‌ സാഹിത്യമെന്ന്‌ അദേഹം പറഞ്ഞു.
കെ.സി.നാരായണനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക