Image

ക്യൂന്‍സ് ക്‌നാനായ മിഷനില്‍ വീണ്ടും ദമ്പതി സംഗമം നടത്തി

സാബു തടിപ്പുഴ Published on 30 May, 2011
ക്യൂന്‍സ് ക്‌നാനായ മിഷനില്‍ വീണ്ടും ദമ്പതി സംഗമം നടത്തി
ന്യൂയോര്‍ക്ക്: ക്യൂന്‍സ് മിഷനില്‍ മെയ് 22-ാം തീയ്യതി ഞായറാഴ്ച ദാമ്പത്യ ജീവിതത്തില്‍ 15 വര്‍ഷം പിന്നിട്ട ദമ്പതികളുടെ സംഗമം നടത്തി. ഏകദേശം 30 ദമ്പതികള്‍ ഈ സംഗമത്തില്‍ പങ്കെടുത്തു. മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ദമ്പതികളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. ദമ്പതികളെ അനുമോദിച്ചുകൊണ്ട് അവര്‍ക്ക് ഫാ. ജോസ് തറയ്ക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടികള്‍ക്ക്, കൈക്കാശമ്മാരായ ടോമി മഠത്തില്‍, ജോമോന്‍ ചിലബത്ത്, സിറിള്‍ ഇല്ലയ്ക്കാട്ട്, പ്രിന്‍സിപ്പാള്‍ ലിസി വട്ടക്കുളം, എബി തെര്‍വാലക്കട്ടയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
ക്യൂന്‍സ് ക്‌നാനായ മിഷനില്‍ വീണ്ടും ദമ്പതി സംഗമം നടത്തിക്യൂന്‍സ് ക്‌നാനായ മിഷനില്‍ വീണ്ടും ദമ്പതി സംഗമം നടത്തിക്യൂന്‍സ് ക്‌നാനായ മിഷനില്‍ വീണ്ടും ദമ്പതി സംഗമം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക