Image

പാക്കിസ്ഥാനില്‍ സ്‌ഫോടനം 8 മരണം

Published on 30 May, 2011
പാക്കിസ്ഥാനില്‍ സ്‌ഫോടനം 8 മരണം
ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. സാലര്‍സായി പ്രദേശത്തുള്ള മാര്‍ക്കറ്റിലാണു സ്‌ഫോടനം നടന്നത്‌. സ്‌ഫോടനത്തില്‍ നിരവധി കച്ചവടസ്ഥാപനങ്ങളും തകര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. ഒസാമ ബിന്‍ ലാദന്റെ മരണത്തിന്‌ പ്രതികാരമായാണ്‌ സ്‌ഫോടനം നടത്തിയതെന്ന്‌ താലിബാന്‍ പ്രഖ്യാപിച്ചതായാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക