Image

പിള്ളയ്ക്ക് 13 ദിവസത്തെ പരോള്‍ കൂടി

Published on 30 May, 2011
പിള്ളയ്ക്ക് 13 ദിവസത്തെ പരോള്‍ കൂടി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് 13 ദിവസത്തെ പരോള്‍കൂടി അനുവദിച്ചു. പരോള്‍ നീട്ടുന്നതു സംബന്ധിച്ച് ജയില്‍ എ.ഡി.ജി.പി നല്‍കിയ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഒരു വര്‍ഷം ആകെ ലഭിക്കുന്ന പരമാവധി പരോള്‍ കാലാവധിയായ 45 ദിവസം പിള്ളയുടെ കാര്യത്തില്‍ പൂര്‍ത്തിയാവും. ഇനി പിള്ളയ്ക്ക് പരോളിന് അര്‍ഹതയുണ്ടായിരിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക