Image

മകന്‍ അച്ഛനെ കൊലപ്പെടുത്തി

Published on 30 May, 2011
മകന്‍ അച്ഛനെ കൊലപ്പെടുത്തി
പാറശാല: മദ്യപനായ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാറശാല പശുക്കോട്ടുകോണം രാജേഷ്‌ ഭവനില്‍ മുരളീധരന്‍ നായരാ(53)ണു വെട്ടേറ്റു മരിച്ചത്‌. മുരളീധരന്‍ നായരുടെ ഇളയ മകന്‍ രാജഗോപാലിനെ(22)യാണു സംഭവവുമായി ബന്ധപ്പെട്ടു പോലീസ്‌ അറസ്റ്റുചെയ്‌തു. തിരുവനന്തപുരം കോര്‍പറേഷനിലെ ഗുഡ്‌സ്‌ എന്‍ജിന്‍ ഡ്രൈവറാണ്‌ മുരളീധരന്‍ നായര്‍. സ്ഥിരം മദ്യപാനിയായ മുരളീധരന്‍ നായരുടെ ശല്യം സഹിക്കവയ്യാതെയാണു മകന്‍ ഈ കൃത്യം ചെയ്‌തതെന്നു പോലീസ്‌ പറഞ്ഞു. മുരളീധരന്‍നായരുടെ മകളുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക