Image

കെ.സി.എസ്‌ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച

Published on 27 May, 2011
കെ.സി.എസ്‌ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച
ഷിക്കാഗോ: കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ആഘോഷിക്കുന്നു. ഷിക്കാഗോ ക്‌നാനായ സമുദായത്തിലെ 70 വയസിനുമുകളിലുള്ള എല്ലാ മാതാപിതാക്കളേയും പേരന്റ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ ആദരിക്കുന്നതാണ്‌.

പോരന്റ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ കോട്ടയം രൂപതയുടെ ശതാബ്‌ദിവര്‍ഷത്തില്‍ സഭയേയും സമുദായത്തേയുംകുറിച്ച്‌ ക്‌നാനായ കുടുംബങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം വളര്‍ത്തുന്നതിനായി ഫാമിലി ക്വിസ്‌ നടത്തുന്നതാണ്‌. മാതാപിതാക്കളും വിവാഹിതരാകാത്ത മക്കളുമടങ്ങിയ ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുക്കുക. പേരന്റ്‌സ്‌ ഡേ ആഘോഷത്തിനും ഫാമിലി ക്വിസിനും റോയി ചേലമലയില്‍, ഷാജി പള്ളിവീട്ടില്‍, രാജു ഇഞ്ചേനാട്ട്‌, മേയമ്മ വെട്ടിക്കാട്ട്‌, ടെസി മൂഴയന്‍മാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ക്രമീകരിച്ചുവരുന്നു.

കെ.സി.എസിന്റെ പേരന്റ്‌സ്‌ ഡേ ആഘോഷങ്ങളിലേക്കും, ഫാമിലി ക്വിസിലേക്കും ഷിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ സമുദായംഗങ്ങളേയും മെയ്‌ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ കമ്യൂണിറ്റി സെന്ററിലേക്ക്‌ കെ.സി.എസ്‌ എക്‌സിക്യൂട്ടീവ്‌ ക്ഷിക്കുന്നു. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്‌
കെ.സി.എസ്‌ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക