Image

ഐ.പി.സി.മിഡ്‌വെസ്റ്റ് റീജിയന്‍ സുവനീര്‍

ജോര്‍ജ് മത്തായി Published on 27 May, 2011
ഐ.പി.സി.മിഡ്‌വെസ്റ്റ് റീജിയന്‍ സുവനീര്‍
ഡാളസ്: 25 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ മിഡ് വൈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1-4 വരെ ഹൂസ്റ്റണില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഭാഗമായി സ്മരണിക പ്രസിദ്ധികരിക്കുന്നു. ഹൂസ്റ്റണ്‍, ഡാളസ്, ഒക്കലഹോമ പട്ടണങ്ങളിലുള്ള ഐ.പി.സി. സഭകളുടെ സംയുക്ത കൂട്ടായ്മയായ പ്രസ്തുത കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ എഡിറ്റര്‍-ഇന്‍-ചീഫായി ജോര്‍ജ് മത്തായി, സി.പി.എ-യെ തിരഞ്ഞെടുത്തു. ജോയി തുമ്പമണ്‍(ഇംഗ്ലീഷ് വിഭാഗം), തോമസ്മുല്ലയ്ക്കല്‍(മലയാള വിഭാഗം), സി.പി. ജെയിംസ് (ചരിത്ര രചന) എന്നിവരാണ് മറ്റ് എഡിറ്റര്‍മാര്‍. ഇവരെ കൂടാതെ ജോസഫ് കുര്യന്‍, ഫിന്നി മാത്യൂ, സാം മാത്യൂ(ഇംഗ്ലീഷ്), സാം തോമസ്, ജോസ് സാമുവല്‍(മലയാളം) എന്നിവരും സുവനീറിന്റെ പ്രസിദ്ധീകരണ സമിതിയിലുണ്ട്.

സുവനീറിനു വേണ്ടി ലേഖനം, കഥ, കവിത, ചിത്രീകരണം തുടങ്ങി ഐ.പി.സി മിഡ്-വെസ്റ്റ് റീജിയനുമായി ബന്ധപ്പെട്ട രചനകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൃതികള്‍ പരമാവധി 500 വാക്കുകളും മലയാളത്തിലുള്ളത് 600 വാക്കുകളിലും കവിയാന്‍ പാടില്ല. സുവനീര്‍ പബ്ലിക്കേഷന്‍ ബോര്‍ഡിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. 2011 ജൂണ്‍ 15നാണ് രചനകള്‍ ലഭിക്കേണ്ടഅവസാനതീയ്യതി.സുവനീറില്‍പ്രസിദ്ധീകരിക്കേണ്ടതിന് പരസ്യങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഏബ്രഹാം പി ഏബ്രഹാം ((972)-896-5423) ബെന്നി ജോണ്‍((972)-313-1234) എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.

ഇംഗ്ലീഷ്, മലയാളം, ചരിത്ര രചന എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് യഥാക്രമം ജോയി തുമ്പമണ്‍(832-971, 3781), തോമസ് മുല്ലയ്ക്കല്‍(469-450-5439), എസ്. പി. ജെയിംസ്(214-334-6962) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

രചനകളും പരസ്യങ്ങളും അയയ്‌ക്കേണ്ട വിലാസം:
1. ഐ.പി.സി. മിഡ് വെസ്റ്റ് റീജിയണ്‍-യു. എസ്. എ, പി.ഒ. ബോക്‌സ് 851381, യുക്കോണ്‍ ഒക്കെ 73085
2. ജോര്‍ജ് മത്തായി, സി.പി.എ, 3601 ,NW 44th സ്ട്രീറ്റ്, ഒക്കലാഹോമ സിറ്റി, ഒക്കെ 73112
email. tgmathm@hotmail.com
Join WhatsApp News
O.M. Saji 2013-10-02 09:02:46
സര്‍,
കഴിഞ്ഞ 14 വര്‍ഷങ്ങളായി ഗ്രാഫിക് ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇതിനോടകം സ്വദേശത്തും വിദേശത്തുമായുള്ള നിരവധി പ്രസ്ഥാനങ്ങളുടെ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിവിധ ചര്‍ച്ചുകളുടെയും സ്കൂളുകളുടെയും സുവനീര്‍, മാഗസിന്‍, എന്നിവ ചെയ്തുതീര്‍ക്കുവാന്‍ സാധിച്ചിട്ടുണ്ട്. പ്രിന്‍റിംഗ് ഡിസൈനിംഗ് സംബന്ധമായ ജോലികള്‍ ഫ്രീലാന്‍സായി ചെയ്യാവാന്‍ ആവശ്യമുള്ളപ്പോള്‍ ബന്ധപ്പെടുമല്ലോ..
വര്‍ക്കുകളുടെ സാമ്പിള്‍ കാണുന്നതിന് http://sajiclarion.blogspot.in/ സന്ദര്‍ശിക്കുക
email: sajiclarion@gmail.com
മൊബൈല്‍ - +91 9447176646, 0484 2643428 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക