Image

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍: 2012-ലെ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ വിജയിപ്പിക്കുക

ജോയിച്ചന്‍ പുതുക്കുളം Published on 26 May, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍: 2012-ലെ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ വിജയിപ്പിക്കുക
ന്യൂജേഴ്‌സി: 2012 മെയ്‌ 25,26,27 തീയതികളില്‍ ഡാളസില്‍ വെച്ച്‌ നടക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ വിജയിപ്പിക്കുന്നതിന്‌, ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ആഹ്വാനം ചെയ്‌തു. യോഗത്തില്‍ പങ്കെടുത്ത ഡാളസ്‌ പ്രോവിന്‍സ്‌ പ്രസിഡന്റും നാഷണല്‍ കോണ്‍ഫറന്‍സിന്റെ കോ-ചെയര്‍മാനുമായ പി.സി. മാത്യുവിന്‌ യോഗത്തില്‍ സ്വീകരണം നല്‍കി. കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങളെപ്പറ്റി പി.സി. മാത്യു വിശദീകരിച്ചു. 2012-ലെ കോണ്‍ഫറന്‍സ്‌ വന്‍ വിജയമാക്കണമെന്ന്‌ പിസി. മാത്യു പറഞ്ഞു. ന്യൂയോര്‍ക്ക്‌ പ്രോവിന്‍സ്‌ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി മുഖ്യാതിഥിയായിരുന്നു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ എന്നീ പ്രോവിന്‍സുകള്‍ സംയുക്തമായി ചേര്‍ന്ന്‌ `ട്രൈസ്റ്റേറ്റ്‌ ഫാമിലി നൈറ്റ്‌' നടത്തുന്നതിനും യോഗം തീരുമാനിച്ചു. തദവസരത്തില്‍ അമേരിക്കയില്‍ പഠിക്കുന്ന മലയാളി അധ്യാപകരേയും ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും അനുമോദിക്കും.

ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ചെയര്‍മാന്‍ പ്രഫ. സണ്ണി മാത്യു അധ്യക്ഷതവഹിച്ചു. ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ അന്‍ഡ്രൂസ്‌ പാപ്പച്ചന്‍, ഫിലിപ്പ്‌ തമ്പാന്‍, ഡോ. ജോണ്‍ വര്‍ഗീസ്‌, ഡോ. സാമുവേല്‍ തോമസ്‌, സജിനി സക്കറിയ, സൂസന്‍ മാത്യു, ശോഭനാ തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌
വേള്‍ഡ്‌ മലയാളി കൗണ്‍സില്‍: 2012-ലെ ഗ്ലോബല്‍ കോണ്‍ഫറന്‍സ്‌ വിജയിപ്പിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക