Image

പ്രശസ്ത ചിത്രകാരന്‍ ജഹാംഗീര്‍ സബാവാല

Published on 02 September, 2011
പ്രശസ്ത ചിത്രകാരന്‍ ജഹാംഗീര്‍ സബാവാല
മുംബൈ: പ്രശസ്ത ചിത്രകാരന്‍ ജഹാംഗീര്‍ സബാവാല (89) മുംബൈയില്‍ അന്തരിച്ചു. ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ വക്താക്കളില്‍ ഒരാളായിരുന്നു സബാവാല. ആറ് പതിറ്റാണ്ട് കാലം വരകളിലും നിറങ്ങൡലും മുഴുകി ജീവിച്ച ജഹാംഗീര്‍ ക്യൂബിസ്റ്റ് ശൈലിയാണ് ഏറെയും പിന്തുടര്‍ന്നത്.

ലോകമെമ്പാടും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലക്ഷങ്ങള്‍ വിലയിട്ടാണ് വിറ്റഴിക്കപ്പെടാറുള്ളത്. 1922 ല്‍ മുംബൈയില്‍ ജനിച്ച ജഹാംഗീര്‍ സബാവാല 1944 ല്‍ മുംബൈ ജെ.ജെ.ആര്‍ട് സ്‌കൂളില്‍ നിന്നുമാണ് ചിത്രകലാ പഠനം ആരംഭിച്ചത്. പിന്നീട് ചിത്രകലയില്‍ ഉന്നതപഠനത്തിനായി ലണ്ടനിലും പാരീസിലുമെത്തി. 50 കള്‍ മുതല്‍ക്കേ ചിത്രപ്രദര്‍ശനങ്ങള്‍ ലോകവ്യാപകമായി ആരംഭിച്ചു.

ഇരുളും വെളിച്ചവും ഇടകലര്‍ന്ന വിന്യാസരീതിയിലും ശൈലിയിലുമുള്ള നൂറുകണക്കിന് മനോഹര ചിത്രങ്ങള്‍ സൃഷ്ടിച്ചു. വാഷിങ്ടണ്‍, പാരീസ്, വെനീസ്, ബെര്‍ലിന്‍ തുടങ്ങിയ ഇടങ്ങളിലെ പ്രശസ്ത മ്യൂസിയങ്ങളില്‍ ജഹാംഗീര്‍ സബാവാലയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1977 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1994 ല്‍ കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ ബഹുമതികളും നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക