Image

നേഴ്‌സിംഗ്‌ നിയമ മാറ്റം: തുടക്കം ഫിലഡല്‍ഫിയയില്‍ നിന്ന്‌

Published on 02 September, 2011
നേഴ്‌സിംഗ്‌ നിയമ മാറ്റം: തുടക്കം ഫിലഡല്‍ഫിയയില്‍ നിന്ന്‌
ഫിലഡല്‍ഫിയ: ഇന്ത്യയിലെ നേഴ്‌സിംഗ്‌ രംഗത്ത്‌ മാറ്റങ്ങളുണ്ടാകുമ്പോള്‍ അതിനു പിന്നില്‍ നിശബ്‌ദമായി പ്രവര്‍ത്തിച്ച ചിലര്‍ ഫിലഡല്‍ഫിയയിലുണ്ട്‌. പിയാനോ (പെന്‍സില്‍വേ നിയ ഇന്ത്യന്‍ അമേരിക്കന്‍ നേ ഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍) എന്ന സം ഘടനയുടെ പ്രസിഡന്റ്‌ബ്രിജിറ്റ്‌, ഭര്‍ത്താവ്‌ വിന്‍സന്റ്‌ഇമ്മാനുവേല്‍ തുടങ്ങിയവര്‍.

ഇവിടെ വരുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിവേദനം കൊടുത്തായിരുന്നു തുടക്കം. അതു ഫലി ക്കില്ലെന്നു കണ്ടപ്പോള്‍ നിയമത്തിന്റെ വഴി തേടി. അതിപ്പോള്‍ കുറച്ചെങ്കിലും ഫലം കണ്ടിരിക്കുന്നു.

നേഴ്‌സിംഗ്‌ എന്ന ജോലിയും നേഴ്‌സുമാരുടെ സമൂഹവും കേരളത്തിനും അമേരിക്കയിലെ മലയാളി സമൂഹത്തിനും നല്‍കിയ സേവനങ്ങളാണ്‌ ഇത്തരമൊരു പോരാട്ടത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ ബിസിനസു കാരനായ വിന്‍സന്റ്‌ഇമ്മാനുവേല്‍ പറയുന്നു. ഇന്ത്യയില്‍ അടിമപ്പണി പോലെയാണ്‌. ന്യായമായ ശമ്പ ളമില്ല. ജോലിക്ക്‌ സ്‌റ്റാറ്റസ്‌ പോര. ഇതിനൊക്കെ പുറമെ നേഴ്‌സിംഗ്‌ സ്‌കൂള്‍ മുതല്‍ ആശുപത്രി വരെ ചൂഷണത്തിന്റെ തുടര്‍ക്കഥയും.

2006 ല്‍ ആദ്യത്തെ കേസ്‌ കേരള ഹൈക്കോടതിയിലാണ്‌ നല്‍കിയത്‌. നേഴ്‌സുമാരാകാന്‍ പഠിക്കുന്നവര്‍ അവിവാഹിതരായിരിക്കണമെന്നും അ വര്‍ക്ക്‌ നിശ്‌ചിത പൊക്കവും തൂക്ക വുമൊക്കെ വേണമെന്ന്‌ നിഷ്‌ക ര്‍ഷി ക്കുന്ന വ്യവസ്‌ഥകളാണ്‌ പിന്നീട്‌ ബ്രിട്ടനിലേക്ക്‌ താമസം മാറ്റിയ അ ഡ്വക്കേറ്റ്‌ സുരേഷ്‌കുമാര്‍ മുഖേ ന ചോദ്യം ചെയ്‌തത്‌.

ഹൈക്കോടതി ഹര്‍ജി അംഗീകരിച്ചു. വിവാഹമോ പൊക്കമോ തൂക്കമോ ഒന്നും നേഴ്‌സിംഗ്‌ പഠനത്തിന്‌ പരിഗണിക്കേണ്ട കാര്യങ്ങളല്ലെന്ന്‌ കോടതി വിധിച്ചു. അത്‌ ആദ്യ വിജയമായി.

തുടര്‍ന്ന്‌ പോരാട്ടം സുപ്രീംകോടതിയിലേക്ക്‌. നിശ്‌ചിതകാലം അവിടത്തന്നെ ജോലി ചെയ്‌തു കൊളളാം എന്ന്‌ ബോണ്ട്‌ ചോദിക്കുന്നത്‌ ഭരണഘടനാ വിരുദ്‌ധമായി പ്രഖ്യാപിക്ക ണമെന്ന്‌ ആവശ്യപ്പെട്ട്‌ സുരേഷ്‌കു മാര്‍ മുഖേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യു കയായിരിക്കും ഉചിതമെന്നു പറഞ്ഞ്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന കെ.ജി ബാലകൃഷ്‌ണനും മറ്റും അടങ്ങിയ ബഞ്ച്‌ കേസ്‌ അവസാനിപ്പിച്ചു.

തുടര്‍ന്ന്‌ കേസ്‌ ഡല്‍ഹിയിലെ നേഴ്‌സുമാര്‍ ഏറ്റെടുത്തു. അവര്‍ക്കായി അഭിഭാഷകരായ ജോസ്‌ എബ്ര ഹാം, വില്‍സ്‌ മാത്യൂസ്‌ എന്നിവരും കേസ്‌ ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌തു. നേഴ്‌സിംഗ്‌ സ്‌കൂളുകളിലെ ബോണ്ട്‌, ആശുപത്രികളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്‌ക്കുന്നത്‌ തുടങ്ങിയവയാണ്‌ ഹര്‍ജി ചോദ്യം ചെ യ്‌തിരുന്ന കാര്യങ്ങള്‍.

കേസ്‌ നടന്നു കൊണ്ടിരിക്കെ ത ന്നെ ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക്‌ എതിരെ നേഴ്‌സുമാര്‍ സമരം നട ത്തിയപ്പോള്‍ സഹായവുമായി പിയ നോയും രംഗത്തുണ്ടായിരുന്നു.

കേസ്‌ തുടരവേ പല ആശുപത്രികളും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കി.

ഈവര്‍ഷം ജൂലൈ 20 ന്‌ ഹൈക്കോടതി നല്‍കിയ ഉത്തരവില്‍ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരി ക്കുന്നതിന്‌ ന്യായമായ തീരുമാനങ്ങള്‍ മൂന്നു മാസത്തിനകം എടുക്കാന്‍ നേഴ്‌സിംഗ്‌ കൗണ്‍സിലിനോട്‌ കോ ടതി ആവശ്യപ്പെട്ടു.

ഇതിനിടെ വിന്‍സന്റും കൂട്ടരും ആ ന്റോ ആന്റണി എം.പിയുമായി ബന്‌ ധപ്പെട്ടു. ആന്റോ ആന്റണിയാണ്‌ ഇക്കാര്യത്തില്‍ ശക്‌തമായ നടപടികളു മായി രംഗത്തു വന്നതെന്ന്‌ വിന്‍സ ന്റ്‌നന്ദിപൂര്‍വം ഓര്‍ക്കുന്നു.

ആന്റോ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ ബോണ്ട്‌ സമ്പ്രദായം അവസാനിപ്പിക്കാനും സര്‍ട്ടിഫിക്കറ്റു കള്‍ പിടിച്ചു വയ്‌ക്കുന്നത്‌ നിര്‍ത്താനും നേഴ്‌സിംഗ്‌ കൗണ്‍സില്‍ കഴി ഞ്ഞ ദിവസം ഉത്തരവിട്ടു. സര്‍ട്ടിഫി ക്കറ്റ്‌ പിടിച്ചു വയ്‌ക്കുന്ന സ്‌കൂളുക ളുടെ അംഗീകാരം റദ്ദാക്കുമെന്നാണ്‌ ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞതെ ങ്കിലും ഉത്തരവ്‌ വന്നപ്പോള്‍ സ്‌കൂളി നെതിരെ ശിക്ഷാ നടപടി എടുക്കുമെന്ന്‌ മാത്രമാണ്‌ പറഞ്ഞിരി ക്കുന്നത്‌.

ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്നും അംഗീകാരം റദ്ദാക്കലില്‍ കുറ ഞ്ഞ ഒന്നുകൊണ്ടും തൃപ്‌തരാകില്ലെ ന്നും ആന്റോ ആന്റണി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മറ്റു ജോലികള്‍ പോലെ അംഗീകാരവും ശമ്പളവും നേഴ്‌സിംഗിന്‌ ലഭി ക്കും വരെ പരിശ്രമങ്ങള്‍ തുടര ണമെന്ന്‌ പിയാനോ നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു.
നേഴ്‌സിംഗ്‌ നിയമ മാറ്റം: തുടക്കം ഫിലഡല്‍ഫിയയില്‍ നിന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക