Image

ബാബ രാംദേവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്‌

Published on 01 September, 2011
ബാബ രാംദേവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്‌
ന്യൂഡല്‍ഹി : യോഗ ഗുരു ബാബ രാംദേവിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രാംദേവിന്റെ ഉടമസ്ഥതതയിലുള്ള പഥജ്ഞലി ട്രസ്റ്റിന്റെയും ദിവ്യജ്യോതി മന്ദിര്‍ ട്രസ്റ്റിന്റെയും മറവില്‍ ക്രമക്കേട് നടത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ മതിയായ രേഖകള്‍ ഇല്ലാതെ ബ്രിട്ടനില്‍ നിന്നും മഡഗാസ്‌കറില്‍ നിന്നും 3 ലക്ഷം ഡോളര്‍ രാംദേവിന് അനധികൃതമായി ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്‌ടെത്തിയിരുന്നു. ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക