Image

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി

Published on 01 September, 2011
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര കോള്‍ സെന്റര്‍ തുടങ്ങി. കോള്‍സെന്റര്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കുകയാണ് ലക്ഷ്യം. പുതിയ സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പരാതികള്‍ ബി.എസ്.എന്‍.എല്‍-ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം. വിദേശത്തുനിന്നു വിളിക്കുന്നവര്‍ 0471-1076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്‍ററില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക