Image

ടോള്‍ ഫീ പിഴ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും

പി.പി.ചെറിയാന്‍ Published on 01 September, 2011
ടോള്‍ ഫീ പിഴ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും

ഡാളസ് : ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സില്‍ ടോള്‍ ഫീ കൃത്യ സമയത്ത് അടയ്ക്കാത്ത ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്. ടോള്‍ ഫീ അടയ്ക്കാനാവശ്യപ്പെട്ട് ലഭിക്കുന്ന നോട്ടീസിന് മുപ്പതു ദിവസത്തിനകം പ്രതികരിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് അടുത്ത നോട്ടീസ് ലഭിക്കുന്നതോടെ അഞ്ചോ ആറോ ഡോളര്‍ അടയ്‌ക്കേണ്ട സ്ഥാനത്ത് നൂറു ഡോളര്‍ വരെ പിഴ ചുമത്തുമെന്നും, തുടര്‍ന്നും അടയ്ക്കാത്തവര്‍ക്ക് മുപ്പതു ദിവസത്തെ സമയപരിധിക്കുശേഷം 200 ഡോളര്‍ വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് എന്‍.ടി.ടി.എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലന്‍ ക്ലെമന്‍സണ്‍ പറഞ്ഞു.

അധിക പിഴ ചുമത്തുന്ന നിയമം സെപ്റ്റംബര്‍ 1 വ്യാഴം മുതല്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ടോള്‍ ഫീയായി നിശ്ചയിച്ചിരിക്കുന്ന ചെറിയ തുക കൃത്യ സമയത്ത് നോട്ടീസ് ലഭിച്ചാല്‍ ഉടനെ അടച്ചു സഹകരിക്കണമെന്ന് ഡയറക്ടര്‍ അലന്‍ അഭ്യര്‍ത്ഥിച്ചു. ടോള്‍ ഫീ ഇനത്തില്‍ വലിയ ഒരു സംഖ്യ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് നിയമം കര്‍ശനമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടോള്‍ ഫീ പിഴ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുംടോള്‍ ഫീ പിഴ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള നിയമം വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക