ന്യൂയോര്‍ക്ക്: തലയോലപ്പറമ്പ് പഴയകടവില്‍ ജോസഫിന്റെ മകന് മാത്യു പാസ് (ബിജു
-34) സ്വിറ്റ്സര്‍ലന്‍ഡിലെ ലുഗാനാ തടാകത്തില്‍ മുങ്ങിമരിച്ചു. കുടുംബസമേതം
അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
മൃതദേഹം വെള്ളിയാഴ്ച
ന്യൂയോര്‍ക്കില്‍ എത്തിക്കും. ഞായറാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ ഒമ്പതമണിവരെ
വൈറ്റ്പ്ലെയിന്‍സിലെ മാമറോണിക് അവന്യൂവിലെ മാക്മഹോന് ലിയോണ്‍ ആന്‍ഡ്
ഹാര്‍നെറ്റ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും.
തിങ്കാഴ്ച
രാവിലെ 9.30-ന് വൈറ്റ്പ്ലെയിന്‍സ് ഹാമില്ട്ടണ് അവന്യൂവിലെ സെന്റ് ജോണ്‍
ഈവാഞ്ചലിസ്റ്റ് ചര്‍ച്ചില്‍ ദിവ്യബലിക്കുശേഷം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍
സംസ്കാരം നടത്തും. മോണ്‍സിഞ്ഞോര്‍ നീല്ഗ്രഹാം, ഫാ. പോള്‍ ചമ്പാലപ്പറമ്പില്
സി.എം.ഐ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
തൊടുപുഴ താഴത്തുവീട്ടില്‍
ജോസ്ലിന് ആണ് ഭാര്യ.
മക്കള്‍: ജസ്റ്റിന്, ജെറ്മി, അഞ്ജലി.
കുഞ്ഞമ്മയാണ് പരേതന്റെ മാതാവ്.
ഡോ. ജോര്‍ജ് പാസ് (യു.എസ്.എ)
സഹോദരനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 949 7777, ജെ. മാത്യൂസ് (914 693
6337), ഫിലിപ്പ് വെമ്പേനില്‍ (914 428 5698).