Image

ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ ശംശോനാ പട്ടം നല്‍കി

Published on 31 August, 2011
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ ശംശോനാ പട്ടം നല്‍കി
ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയാംഗം ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ ശംശോനോ പട്ടം നല്‍കി. ഓഗസ്റ്റ്‌ ആറാം തീയതി പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ വെച്ച്‌ നടന്ന പട്ടംകൊട ശുശ്രൂഷയ്‌ക്ക്‌ യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു.

ന്യൂയോര്‍ക്കിലെ പ്രമുഖ വൈദീക സെമിനാരിയില്‍ വേദശാസ്‌ത്രത്തില്‍ ഉന്നതപഠനം നടത്തുന്ന ഡീക്കന്‍ ജോസഫ്‌ വര്‍ഗീസ്‌ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, മികച്ച സംഘാടകനുമാണ്‌. സെപ്‌റ്റംബര്‍മാസം ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ വെച്ച്‌ മലങ്കര അതിഭദ്രാസനാധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ അദ്ദേഹത്തെ കശ്ശീശ സ്ഥാനത്തേക്കുയര്‍ത്തും.

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
ഡീക്കന്‍ ജോസഫ്‌ വര്‍ഗീസിന്‌ ശംശോനാ പട്ടം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക