Image

ക്‌നാനായ യൂത്ത്‌ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ രണ്ടിന്‌ ഷിക്കാഗോയില്‍

സിബി വാഴപ്പള്ളി Published on 31 August, 2011
ക്‌നാനായ യൂത്ത്‌ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ രണ്ടിന്‌ ഷിക്കാഗോയില്‍
ഷിക്കാഗോ: യുവജനങ്ങള്‍ക്ക്‌ ക്‌നാനായ സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കെ.സി.വൈ.എല്‍.എന്‍.എ, കെ.സി.എസ്‌ ഷിക്കാഗോ, കെ.സി.സി.എന്‍.എ എന്നീ സംഘടനകള്‍ ഒന്നുചേര്‍ന്ന്‌ ഷിക്കാഗോയില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 2,3,4 തീയതികളില്‍ ക്‌നാനായ യൂത്ത്‌ ഫെസ്റ്റ്‌ നടത്തുന്നു.

നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 9 ബാസ്‌ക്കറ്റ്‌ ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ഫെസ്റ്റിവലില്‍ ഇതിനോടകം 250-ല്‍പ്പരം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. രണ്ടാംതീയതി വരെ രജിസ്‌ട്രേഷന്‍ തുടരുന്നതാണെന്ന്‌ മോഹന്‍ കടുതോട്ടില്‍, അനീഷ്‌ നടക്കുഴയ്‌ക്കല്‍, വിപിന്‍ ചാലുങ്കല്‍ എന്നിവര്‍ അറിയിച്ചു.

സെപ്‌റ്റംബര്‍ രണ്ടാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 4.30-ന്‌ ഷിക്കാഗോ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ കെ.സി.വൈ.എല്‍.എന്‍.എയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗോടുകൂടി യൂത്ത്‌ ഫെസ്റ്റ്‌ ആരംഭിക്കും. തുടര്‍ന്ന്‌ ജനറല്‍ബോഡിയും ടൂര്‍ണമെന്റും നടത്തും.

സെപ്‌റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്‌ച രാവിലെ ഡെസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂളില്‍ വെച്ച്‌ (10100 Dee Rd, Desplains) രാവിലെ 8 മണിക്ക്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും, തുടര്‍ന്ന്‌ 9 മണിക്ക്‌ ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരം ആരംഭിക്കുന്നതാണ്‌. കെ.സി.സി.എന്‍.എയുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍.എന്‍.എയുടേയും, ഷിക്കാഗോ കെ.സി.എസിന്റേയും സഹകരണത്തോടെ നടത്തുന്ന ഈ ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരം അമേരിക്കന്‍ ക്‌നാനായ സംഘടനാ ചരിത്രത്തിന്റെ തങ്കലിപികളില്‍ ഇടംപിടിക്കുമെന്ന്‌ കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ ഷീന്‍സ്‌ ആകശാലയും കെ.സി.എസ്‌ പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടിലും, പ്രത്യാശ പ്രകടിപ്പിച്ചു.

ഈ ടൂര്‍ണമെന്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൂടാതെ ഫൈനല്‍ എംവിപി, ടൂര്‍ണമെന്റ്‌ എം.വി.പി, 3 point content (boys), Free throw content (girls) എന്നീ വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കും. ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ ഡെസ്‌പ്ലെയിന്‍സിലെ ബിഗ്‌ ബെന്റ്‌ പാര്‍ക്കില്‍ ബാര്‍ബിക്യൂ പാര്‍ട്ടിയും ഉണ്ടായിരിക്കും. വൈകിട്ട്‌ 7 മണിക്ക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടക്കുന്ന ശതാബ്‌ദി സമാപന സമ്മേളനത്തോടെ യൂത്ത്‌ ഫെസ്റ്റ്‌ സമാപിക്കും. സമാപന സമ്മേളനത്തില്‍ വെച്ച്‌ ബാസ്‌ക്കറ്റ്‌ ബോള്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

യുവജനങ്ങളെ സമുദായത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്‌ നടത്തുന്ന പരിപാടിയില്‍ മുഴുവന്‍ യുവജനങ്ങളും പങ്കെടുക്കണമെന്ന്‌ കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ്‌ അഭ്യര്‍ത്ഥിച്ചു. സെപ്‌റ്റംബര്‍ 2,3,4 തീയതികളില്‍ നടക്കുന്ന നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവലിലേക്കും ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരത്തിലേക്കും, ശതാബ്‌ദി സമാപന സമ്മേളനത്തിലേക്കും മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളും പങ്കെടുക്കണമെന്ന്‌ കെ.സി.സി.എന്‍.എ, കെ.സി.വൈ.എല്‍.എന്‍.എ, കെ.സി.എസ്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ക്‌നാനായ യൂത്ത്‌ ഫെസ്റ്റ്‌ സെപ്‌റ്റംബര്‍ രണ്ടിന്‌ ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക