Image

ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ ധന്യപദവിയില്‍

Published on 31 August, 2011
ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ ധന്യപദവിയില്‍
പാലാ: തിരുഹൃദയഭക്തിപ്രചാരകനും, തിരുഹൃദയ സന്യാസിനി സമൂഹസ്ഥാപകനും, പാലാ രൂപത വൈദികനുമായിരുന്ന ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായിയച്ചനെ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പ്പാപ്പ, 2011 ജൂണ്‍ 21-ാം തീയതി ധന്യ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തിക്കൊണ്ടുളള ഡിക്രിയില്‍ ഒപ്പുവച്ചു.

മുപ്പത്തിനാലു വര്‍ഷത്തെ തീക്‌ഷണവും, ത്യാഗനിര്‍ഭരവും,പരസ്‌നേഹപൂരിതവുമായ അജപാലന ശുശ്രൂഷയിലൂടെ നിര്‍ദ്ദനരായ കുടുംബങ്ങളിലേയ്‌ക്കും, കരുണ വറ്റിയ ജീവിതങ്ങളിലേയ്‌ക്ക്‌ും, അനാഥത്വത്തിന്റെ കുരുക്കു വീണ മനസ്സുകളിലേയ്‌ക്കും, അവഗണനയുടെ തിക്തത ഏറ്റു വാങ്ങുന്ന വൃദ്ധ ജനങ്ങളിലേയ്‌ക്കും , അലിവൂറുന്ന സ്‌നേഹത്തിന്റേയും, ക്ഷമയുടേയും, ശാന്തിയുടേയും, നീര്‍ച്ചാലോഴുക്കുവാന്‍ ദൈവം തിരഞ്ഞെടുത്ത്‌ ഉയര്‍ത്തിയ കദളിക്കാട്ടച്ചന്റെ ധന്യ ജീവിതം, ദൈവികപുണ്യങ്ങളാല്‍ പുണ്യ പദവിയിലെത്തിയിരിക്കുന്നു എന്നതിനുളള തിരുസ?യുടെ അംഗീകാരമാണ്‌ ഈ ധന്യപദവി.

തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ മാതൃഭവനമായ പാലാ എസ്‌. എച്ച്‌. പ്രൊവിന്‍ഷ്യല്‍ ഹൗ സിലുളള കബറിടത്തില്‍ സെപ്‌റ്റബര്‍ 9-ാം തീയതി ഉച്ചകഴിഞ്ഞ്‌ സീറോ മലബാര്‍ സഭയുടെ ശ്രേഷ്‌ഠ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരിയുടേയും, മറ്റ്‌ അഭിവന്ദ്യ പിതാക്കന്‍മാരുടേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തുകയും, തുടര്‍ന്ന്‌ പാലാ സെന്റ്‌ തോമസ്‌ കത്തിഡ്രലില്‍ നടത്തുന്ന ദിവ്യബലി മധ്യേ ധന്യപദവിലേയ്‌ക്ക്‌ ഉയര്‍ത്തിക്കൊണ്ടുളള മാര്‍പ്പാപ്പയുടെ ഡിക്രി വിളംബരം ചെയ്യുന്നതുമാണ്‌. തുടര്‍ന്ന്‌ പൊതുസമ്മേളനവും ഉണ്ടായിരിക്കും.

ഈ ധന്യ നിമിഷത്തില്‍ പങ്കുചേര്‍ന്ന്‌ ദൈവാനുഗ്രഹം ലഭിക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്ന്‌ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ , എസ്‌. എച്ച്‌. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ത്രേസ്യാമ്മ പളളിക്കുന്നേല്‍, സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍ (പാലാ പ്രോവിന്‍ഷ്യല്‍ , വൈസ്‌പോസ്റ്റുലേറ്റര്‍) എന്നിവര്‍ അിറയിച്ചു.

സിസ്റ്റര്‍ കുസുമം ജോസ്‌. എസ്‌. എച്ച്‌.
ദൈവദാസന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍ ധന്യപദവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക