Image

ഡാളസിലെ തടാകത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തൊടെ ചത്തൊടുങ്ങി

പി.പി. ചെറിയാന്‍ Published on 31 August, 2011
ഡാളസിലെ തടാകത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തൊടെ ചത്തൊടുങ്ങി
ഗ്രേപ്പ് വൈന്‍ (ഡാളസ്): ഗ്രേപ്പ് വൈന്‍ തടാകത്തിന്റെ കരയില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്ത് കരയ്ക്കടിഞ്ഞു. ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച രാവിലെയാണ് ഈ അപൂര്‍വ്വ സംഭവത്തിന് ജനങ്ങള്‍ സാക്ഷ്യംവഹിച്ചത്.

തിങ്കളാഴ്ച പെയ്ത മഴയെ തുടര്‍ന്ന് തടാകത്തിലെ വെള്ളം ഇളകിമറിയുകയും ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുകയും ചെയ്തതാണ് ഇത്രയും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമായതെന്ന് ടെക്‌സാസ് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലേക്ക് ലെവോണ്‍, ലേക്ക് റെഹമ്പാഡ്, ലേക്ക് വര്‍ത്ത് തുടങ്ങി നോര്‍ത്ത് ടെക്‌സാസിലുള്ള നിരവധി തടാകങ്ങളില്‍ ഈവര്‍ഷം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു.

"പത്തുവര്‍ഷത്തെ അനുഭവത്തില്‍ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായതായി ഞാന്‍ കണ്ടിട്ടില്ല' ബോട്ട് ഉടമസ്ഥനായ റോബര്‍ട്ട് റസ്സല്‍ പറഞ്ഞു.

ടെക്‌സാസ് പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഒരു വിദഗ്ധ ടീമിനെ ഇതിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തി.
ഡാളസിലെ തടാകത്തില്‍ മത്സ്യങ്ങള്‍ കൂട്ടത്തൊടെ ചത്തൊടുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക