Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തി

ജോര്‍ജ്‌ തോട്ടപ്പുറം Published on 31 August, 2011
ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി മത്സരം നടത്തപ്പെട്ടു. ചിക്കാഗോയിലെ പ്രശസ്‌തമായ ചീട്ടുകളി ക്ലബ്ബുകളെ പ്രതിനിധീകരിച്ചുകൊണ്ട്‌ നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിവിധ ദേശീയ മത്സരങ്ങളില്‍ പ്രശസ്‌തമായ വിജയം നേടിയ ചിക്കാഗോ ടീമുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രകടനം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

ഓഗസ്റ്റ്‌ 27-ാം തീയതി ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ ചീട്ടുകളി മത്സരം ഉദ്‌ഘാടനം ചെയ്‌തു. ചീട്ടുകളി മത്സരം കോര്‍ഡിനേറ്റര്‍ ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്വാഗതവും, കോ-കോര്‍ഡിനേറ്റര്‍ അലക്‌സ്‌ പായിക്കാട്ട്‌ കൃതജ്ഞതയും പറഞ്ഞു. കമ്മറ്റി അംഗങ്ങളായ മൈക്കിള്‍ മാണിപറമ്പില്‍, ജോര്‍ജ്‌ പുതുശ്ശേരില്‍ എന്നിവരും അസോസിയേഷന്‍ ഭാരവാഹികളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ചിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക