Image

സി.എം.എ- അഡ്‌മിറല്‍ ബെസ്റ്റ്‌ സിംഗര്‍ മത്സരം സെപ്‌റ്റംബര്‍ അഞ്ചിന്‌

ജയ്‌സണ്‍ മാത്യു Published on 29 August, 2011
സി.എം.എ- അഡ്‌മിറല്‍  ബെസ്റ്റ്‌ സിംഗര്‍ മത്സരം സെപ്‌റ്റംബര്‍ അഞ്ചിന്‌
ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈവര്‍ഷത്തെ ഫാമിലി പിക്‌നിക്കിനോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ അഞ്ചിന്‌ തിങ്കളാഴ്‌ച (ലേബര്‍ ഡേ) മിസ്സിസ്സാഗായിലെ വൈല്‍ഡ്‌ വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ `സി.എം.എ- അഡ്‌മിറല്‍ ബെസ്റ്റ്‌ സിംഗര്‍' മത്സരം നടക്കും.

അഡ്‌മിറല്‍ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍റോളിംഗ്‌ ട്രോഫിക്കും, കാഷ്‌ അവാര്‍ഡിനും വേണ്ടിയാണ്‌ മത്സരം ഈ സംഗീത മത്സരം. വിജയികള്‍ക്ക്‌ `വോയ്‌സ്‌ ഓഫ്‌ കേരള ഇന്‍ കാനഡ' അവാര്‍ഡും ഒപ്പം ലഭിക്കും. ആന്‍ തെക്കനാടി ആയിരുന്നു മുന്‍വര്‍ഷത്തെ വിജയി.

മത്സരത്തിന്‌ മൂന്നു റൗണ്ടുകളാണുള്ളത്‌. പ്രാഥമിക റൗണ്ടില്‍ ചരണം മാത്രമേ പാടാന്‍ സാധിക്കുകയുള്ളൂ. അത്‌ മലയാള ഗാനമായിരിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. കരോക്കി ഉപയോഗിക്കാന്‍ പാടില്ല. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കുന്നതല്ല. ഏത്‌ പ്രായത്തിലുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ല. വിജയികള്‍ക്കുള്ള സമ്മാനദാനം ഒന്റാരിയോ ഗവണ്‍മെന്റ്‌ സര്‍വീസ്‌ മന്ത്രി ഹരീദന്ദര്‍ ഠാക്കര്‍ നിര്‍വഹിക്കും.

അന്നേദിവസം രാവിലെ 10 മണിക്ക്‌ പ്രസിഡന്റ്‌ ജേക്കബ്‌ വര്‍ഗീസ്‌ പതാക ഉയര്‍ത്തി പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ ചെണ്ടമേളത്തോടെ കലാപരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തുടക്കംകുറിക്കും. നാടന്‍ ഭക്ഷണ വിഭവങ്ങളും, മത്സരങ്ങളും, കളികളും മറ്റുമായി ഒട്ടേറെ ഇനങ്ങള്‍ ഈവര്‍ഷം ഒരുക്കിയിട്ടുണ്ട്‌.

കുട്ടികള്‍ക്ക്‌ പ്രത്യേകം റൈഡുകളും, മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാനഡയില്‍ പുതുതായി എത്തിയ മലയാളികള്‍ക്ക്‌ സ്വയം പരിചയപ്പെടുത്താനുള്ള വേദിയും, എന്റര്‍ടൈന്‍മെന്റ്‌ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്‌നിക്കിനുടനീളം എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പല പുതിയ പരിപാടികളും എന്റര്‍ടൈന്‍മെന്റ്‌ ടീം ഈവര്‍ഷം ഒരുക്കുന്നുണ്ട്‌.

പിക്‌നിക്കിനോടനുബന്ധിച്ച്‌ എല്ലാ നാടന്‍ വിഭവങ്ങളോടുംകൂടിയ തട്ടുകട പ്രവര്‍ത്തിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.canadianmalayalee.org സന്ദര്‍ശിക്കുക.
സി.എം.എ- അഡ്‌മിറല്‍  ബെസ്റ്റ്‌ സിംഗര്‍ മത്സരം സെപ്‌റ്റംബര്‍ അഞ്ചിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക