Image

ഐറീന്‍ കൊടുങ്കാറ്റ്‌ 21 മരണം; ഭീഷണി അവസാനിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ

Published on 29 August, 2011
ഐറീന്‍ കൊടുങ്കാറ്റ്‌ 21 മരണം; ഭീഷണി അവസാനിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നും ആരംഭിച്ച ഐറീന്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും മൂലം 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഇപ്പോള്‍ കാറ്റിന്‌ ശമനമുണ്ടെങ്കിലും ഇതിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്ന്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

നോര്‍ത്ത്‌ കരോലിനയില്‍ ആറും വിര്‍ജീനിയ, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ നാലു വീതവും ന്യൂയോര്‍ക്കില്‍ മൂന്നും കണക്ടികട്ട്‌, മേരിലാന്റ്‌, ന്യൂ ജേഴ്‌സി, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചതായാണ്‌ ഔദ്യോഗികണക്കുകള്‍. രാജ്യത്തെ ദശലക്ഷക്കണക്കിന്‌ ആളുകളെ ദുരിതം ബാധിച്ചിട്ടുണ്ട്‌. ഇതാദ്യമായാണ്‌ കൊടുങ്കാറ്റ്‌ അമേരിക്കയില്‍ ഇത്രയേറെ ജനങ്ങളെ ഒരുമിച്ച്‌ ബാധിക്കുന്നതെന്ന്‌ ബി.ബി.സി റിപോര്‍ട്ട്‌ ചെയ്‌തു.

വെള്ളപ്പൊക്കവും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനാവാത്തതും ജനജീവിതത്തിന്‌ ഭീഷണിയായി തുടരുകയാണെന്ന്‌ ഒബാമ പറഞ്ഞു. പ്രളയം മൂലം പല സ്ഥലങ്ങളും ഒറ്റപ്പെട്ട്‌ കിടക്കുകയാണ്‌. നിരവധി പേര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ പലായനം ചെയതിട്ടുണ്ട്‌.

ഇതിനിടെ ചുഴലിക്കാറ്റ്‌ അമേരിക്കയുടെ വടക്കന്‍ ഭാഗത്തേക്ക്‌ നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. ഇപ്പോള്‍ കാനഡ ഭാഗത്തേക്ക്‌ കാറ്റ്‌ നീങ്ങുന്നതായാണ്‌ ഏറ്റവു പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക