Image

സാക്രമെന്റോ ഇന്ത്യാഡേ ട്രോഫി സര്‍ഗം ടീമിന്

സിജില്‍ പാലക്കലോടി Published on 29 August, 2011
സാക്രമെന്റോ ഇന്ത്യാഡേ ട്രോഫി സര്‍ഗം ടീമിന്

സാക്രമെന്റോ റീജിയണല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യാഡേ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ സര്‍ഗം ടീം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ട്രോഫി കരസ്ഥമാക്കി.

നിരവധി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് വിവിധ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ്(SARGAM)നെ പ്രതിനിധീകരിച്ച ടീമിന്റെ തുടര്‍ച്ചയായ വിജയം മലയാളികള്‍ക്കെല്ലാം അഭിമാനം നല്കുന്നതാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ച കാലിഫോര്‍ണിയ ഫ്രാഞ്ചൈസി ടാക്‌സ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെല്‍വി സ്റ്റാനിസ്ലോസ് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

സിജില്‍ പാലക്കലോടി (ക്യാപ്റ്റ
ന്‍ ‍), രാജസ്ഥാന്‍ മുന്‍താരം മാത്യൂ പാലക്കോത്ത്(ജിംജി), ബിജു ജോര്‍ജ്, ടോണി ജോണ്‍ , ഷിബു ശ്രീധര്‍ , സെന്തില്‍ , സാം ഭിഷന്ത്, ജ്വവന്റോ വര്‍ഗീസ് എന്നിവര്‍ അണിനിരന്ന ടീമാണ് വിജയം നേടിയത്. മാത്യൂ പാലക്കോത്തിനെ എം.വി.പി.ആയി തിരഞ്ഞെടുത്തു.
സാക്രമെന്റോ ഇന്ത്യാഡേ ട്രോഫി സര്‍ഗം ടീമിന്സാക്രമെന്റോ ഇന്ത്യാഡേ ട്രോഫി സര്‍ഗം ടീമിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക