Image

അഴിമതിക്കു പുറമെ ഓടുന്ന ഇന്‍ഡ്യയും അണ്ണാഹസാരെയും: ജോസ് കാടാപുറം

Published on 29 August, 2011
അഴിമതിക്കു പുറമെ ഓടുന്ന ഇന്‍ഡ്യയും അണ്ണാഹസാരെയും: ജോസ് കാടാപുറം

അണ്ണാ ഹസാരെ എന്ന ഗാന്ധിയന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ടമായ ഡല്‍ഹിയില്‍ നടത്തിയ നിരാഹാര സമരത്തിന് രാജ്യവ്യാപകമായ വന്‍പിന്‍ന്തുണയ്ക്കു പുറമെ അന്താരാഷ്ട്ര അംഗീകാരം കിട്ടിയിരിക്കുന്നു..

ജനലോക്പാല്‍ ബില്‍ എന്ന ആവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന് നഗരങ്ങളിലെ ഇടത്തരക്കാരില്‍ നിന്നു യുവജനങ്ങളില്‍ നിന്നുമാണ് കൂടുതലായും പിന്തുണ ലഭിച്ചത്..സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവും അഴിമതിഗ്രസ്തമാമായ സര്‍ക്കാരാണിത്. ഇത്തരമൊരു സര്‍ക്കാറിനെ 'സംശദ്ധനായ പ്രധാനമന്ത്രിയാണ് 'നയിക്കുന്നതെന്നതിലെ വിരോധാഭാസം നഗരങ്ങളിലെ ഇടത്തരക്കാരുടെ ബോധമണ്ഡലത്തെ പ്രക്ഷുബ്ദമാക്കിയിരിക്കുന്നു…മുന്‍മ്പുള്ളവര്‍ തന്നെയാണ് മന്‍മോഹന്‍ സിംഗ് എന്ന നമ്മുടെ പ്രധാനമന്ത്രിയെ സംശുദ്ധനും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത സ്വഭാവവിശേഷണത്തിന് ഉടമയും പരിഷ്‌കര്‍ത്താവുമായി വാഴ്ത്തിയിരുന്നത്..

എല്ലാ അഴിമതികേസ്സുകളിലും 2ജിആയാലും, കോമണ്‍വെല്‍ത്ത് ഗെയിംസ് ആയാലും സര്‍ക്കാരിനുപുറത്തുള്ള ഏജന്‍സികളായ സുപ്രീംകോടതിയോ സിഐജിയോ ആണ് അന്വേഷണത്തിന് തുടക്കമിടാനും കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും സിബിഐയെ നിര്‍ബന്ധിച്ചത്..കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ ഫലശൂന്യവും അധികാരത്തിന്റെ ഉന്നതങ്ങളില്‍ ഉള്ളവര്‍ക്കും വന്‍കിട ബിസ്‌നസ് രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനും എതിരായി നടപടികള്‍ സ്വീകരിക്കാന്‍ സ്വതന്ത്രാധികാരം ഇല്ലാത്തത്തുമായതുകൊണ്ടാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ മുകളില്‍ പറഞ്ഞ കൂട്ടുകെട്ടിനെ കൂടി ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍പ്പെടുത്തണമെന്ന് അണ്ണാഹസാരെയും അനുയായികളും ആവശ്യപ്പെടുന്നത്!!.അതുകൊണ്ട് തന്നെ ഈ “അഴിമതി യുപിഎ സര്‍ക്കാര്‍”അഴിമതി വിരുദ്ധ പോരാരാളിയെ ലോക പ്രശസ്ത കുറ്റവാളികള്‍ പാര്‍ക്കുന്ന തീഹാര്‍ ജയിലിലടച്ചു. പരിഹാസ്യരായത്!!!. ഇങ്ങനെ പരിഹാസ്യരായത് ഇന്‍ഡ്യാഗവണ്‍മെന്റ് മാത്രമല്ല ഇന്‍ഡ്യയ്ക്ക് പുറത്ത് ജീവിക്കുന്ന പ്രവാസികളായ നമ്മൊളോരോരുത്തരുമാണ്..!!

കുറച്ചു നാളുകള്‍ക്ക് മുന്‍മ്പു വരെ ഇന്‍ഡ്യയുടെ പുരോഗതികണ്ട് അമേരിക്കന്‍ ജനത അത്ഭുതപ്പെട്ടിരുന്നു..ആ സമയം നമ്മള്‍ വടക്കേ അമേരിക്കയില്‍ ജീവിക്കുന്ന ഇന്‍ഡ്യാക്കാര്‍ തല ഉയര്‍ത്തി നടന്നിരുന്നു.. എന്നാല്‍ എല്ലാ പുരോഗതിയെയും തകിടം മിറക്കുന്ന കൊടിയ അഴിമതികൊണ്ട് നമ്മുക്ക് നമ്മുടെ തല താഴ്‌ത്തേണ്ടി വന്നു..!!നമ്മുടെ ചിന്തയ്ക്ക് അപ്പുറത്തുള്ള അഴിമതികളാണ് സര്‍ക്കാരിലെ അംഗങ്ങളും, വന്‍കിട ബിസിനസ്സുകാരും, രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും കൂടി നടത്തിയത് . ഏകദേശം 910603234300000 (91ലക്ഷം കോടി രൂപയോളം) അതെ എങ്ങനെയാണ് അണ്ണാ ഹസാരെയെ ജനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് അണ്ണാഹസാരെ ആരുമാകട്ടെ ജനങ്ങള്‍ അഴിമതിക്കെതിരെയാണ്!!..ജനങ്ങള്‍ കൂട്ടമായി അണ്ണാ ഹസാരെയുടെ സമരപന്തലിലേക്ക് യാത്രയാവുകയാണ്.. “പുറത്തുവന്നത് വലിയൊരു മഞ്ഞുമലയുടെ ചെറിയൊരു അറ്റം മാത്രമാണെന്ന് ജനങ്ങള്‍ക്കറിയാം” അതുകൊണ്ടായിരിക്കും അവര്‍ അണ്ണാഹാരെമാരെ തേടുന്നത്!!...
അഴിമതിക്കു പുറമെ ഓടുന്ന ഇന്‍ഡ്യയും അണ്ണാഹസാരെയും: ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക