Image

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാന സൗകര്യം: വയലാര്‍ രവിയുമായി ചര്‍ച്ച അടുത്ത മാസം

Published on 25 May, 2011
കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാന സൗകര്യം: വയലാര്‍ രവിയുമായി ചര്‍ച്ച അടുത്ത മാസം
ജോയിച്ചന്‍ പുതുക്കുളം

അമേരിക്കയില്‍ നിന്ന്‌ കേരളത്തിലേക്ക്‌ നേരിട്ടുള്ള വിമാന സൗകര്യം ഒരുക്കണമെന്ന്‌ ആവശ്യവുമായി ഓര്‍മ്മ (ഓവര്‍സീസ്‌ റിട്ടേണ്‍ഡ്‌ മലയാളീസ്‌ ഇന്‍ അമേരിക്ക) സമാഹരിക്കുന്ന ഓണ്‍ലൈന്‍ ഭീമ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ ഓര്‍മ്മയുടേയും വിവിധ സംഘടനകളുടേയും ഭാരവാഹികള്‍ കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി അടുത്ത മാസം ചര്‍ച്ച നടത്തും.

ഓണ്‍ലൈന്‍ ഹര്‍ജിയോടനുബന്ധിച്ചുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്‌ കള്ളിവയലില്‍ ആണ്‌ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്‌. മന്ത്രി വയലാര്‍ രവിയുടെ അടുത്ത്‌ നടത്തിയ സന്ദര്‍ശനത്തിനിടെ മലയാളികള്‍ അമേരിക്കയില്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെകുറിച്ച്‌ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജോര്‍ജിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‌ന്ന്‌ ജിബി തോമസ്‌ ഉള്‌പ്പനടെയുള്ള ഓര്‍മ്മയുടെ ദേശീയ നേതാക്കള്‍ ജോര്‍ജ്ജുമായി കൂടിക്കാഴ്‌ച നടത്തുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. ഡല്‍ഹിയില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട്‌ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്‌ അവര്‍ അദ്ദേഹത്തോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു.

പ്രവാസികാര്യ മന്ത്രാലയത്തിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആരതി കൃഷ്‌ണയുമായും ഓര്‍മ്മ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്‌ ആരതി കൃഷ്‌ണ ഓര്‍മ്മയുടേയും മറ്റ്‌ മലയാളി നേതാക്കളുടേയും അഭ്യര്‍ത്ഥന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഓണ്‍ലൈന്‍ വോട്ടിംഗില്‍ മലയാളികള്‍ വന്‍തോതില്‍ പങ്കെടുക്കുന്ന വിവരം അവര്‍ മന്ത്രിയെ അറിയിക്കുകയും ചെയ്‌തിരുന്നു. ഓര്‍മ്മയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്നുണ്ടായ ഇത്തരത്തിലുള്ള പ്രഥമ ഓണ്‍ലൈന്‍ ഹര്‍ജിയെ കുറിച്ചറിഞ്ഞപ്പോള്‍ അത്ഭുതപ്പെടുകയും ചെയ്‌തു.

കേരളത്തില്‍ 11 ചെറുകിട വിമാനത്താവളങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രാലയം സാധ്യതകള്‍ ആരാഞ്ഞുവരികയാണെന്നും ഇതു സംബന്ധിച്ച പഠനം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ കേരളത്തിലെ ടൂറിസം വ്യവസായവും എന്‍ ആര്‍ഐ നിക്ഷേപങ്ങളും വന്‍തോതില്‍ മാറാന്‍ പോവുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.കേരളത്തിലേക്ക്‌ നേരിട്ടുള്ള വിമാന യാത്രാ സൗകര്യം ആരംഭിക്കുന്നതു സംബന്ധിച്ച ഓണ്‍ലൈന്‍ വോട്ടിംഗ്‌ അടുത്ത മാസം സമാപിക്കും. വോട്ട്‌ രേഖപ്പെടുത്താത്തവര്‍ ഉടന്‍തന്നെ ഈ സൗകര്യം ഉടന്‍ പ്രയോജനപ്പെടുത്തണമെന്നും ഓര്‍മ്മ ഭാരവാഹികള്‍ അറിയിച്ചു.

ഫോമ പ്രസിഡന്റ്‌ ബേബി ഊരളില്‍, ഫൊക്കാന നേതാക്കള്‍, ശശിധരന്‍ നായര്‍, ഫാ. ജോയ്‌ ആലപ്പാട്ട്‌, ഫാ. ജോണ്‍ മേലേപ്പുറം, അനിയന്‍ ജോര്‍ജ്‌, പോള്‍ കൂള, ജോയ്‌ വിളയില്‍, ഫിലിപ്പ്‌ തമ്പാന്‍, തോമസ്‌ പി ആന്റണി, ഷോളി കുമ്പിളുവേലില്‍, തോമസ്‌ ജോര്‍ജ്‌, ഗുരു ദിലീപ്‌ജി, ഷജി എഡ്വേര്‍ഡ്‌, ജോസ്‌ എബ്രഹാം ജോസ്‌ മാളിയേക്കല്‍, സൈമണ്‍ ചാക്കോ വേളച്ചേരില്‍, അലക്‌സ്‌ കോശി വിളനിലം, ജോസഫ്‌ കളപ്പുര എന്നിവര്‍ക്കൊപ്പം വടക്കേ അമേരിക്കയിലെ വിവിധ സംഘടനകളുടെ പ്രസിഡന്റുമാരും ഭാരവാഹികളും ഓര്‍മ്മയുടെ വോട്ടിംഗിനെ പിന്തുണയ്‌ക്കുന്നുണ്ട്‌.

ജിബി തോമസ്‌, ജെയിംസ്‌ മുക്കാടന്‍, സെബാസ്റ്റ്യന്‍ ടോം, ഓര്‍മ്മയുടെ ദേശീയ ഭാരവാഹികളായ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ജോസ്‌ ആറ്റുപുറം, ജോര്‍ജ്‌ ഇടിക്കുള, ജോര്‍ജ്‌ ഓലിക്കല്‍, ജോര്‍ജ്‌ നടവയല്‍, അനിയന്‍ മൂലയില്‍, ദീപിക മുന്‍ മാനേജിംഗ്‌ എഡിറ്റര്‍ സുനില്‍ ജോസഫ്‌ കൂഴാംപാല, ജോയിച്ചന്‍ പുതുക്കുളം പത്രത്തെ പ്രതിനീധികരിച്ച്‌ സെബാസ്റ്റ്യന്‍ ആന്റണി, വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കള്‍ തുടങ്ങിവര്‍ മന്ത്രി വയലാര്‍ രവിയുമായി നടക്കുന്ന ചര്‌ച്ചസയില്‍ പങ്കെടുക്കും. സെബാസ്റ്റ്യന്‌ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.

കേരളത്തിലേക്ക്‌ നേരിട്ട്‌ വിമാന സൗകര്യം: വയലാര്‍ രവിയുമായി ചര്‍ച്ച അടുത്ത മാസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക