Image

കര്‍ഷക കോണ്‍ഗ്രസ്‌ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി

Published on 29 August, 2011
കര്‍ഷക കോണ്‍ഗ്രസ്‌ നേതാവിനെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി
ആലുവ: അങ്കമാലി മൂക്കന്നൂര്‍ പഞ്ചായത്തില്‍ കര്‍ഷക കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെ കാറിലെത്തിയ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ പറമ്പയം ഇഞ്ചയ്‌ക്ക പാലാട്ടി പി.വി.തോമസ്‌ (തൊമ്മി-56) ആണ്‌ കൊല്ലപ്പെട്ടത്‌.ഇന്നലെ രാവിലെ 6.30നാണ്‌ സംഭവം.

ഇളയമകനെ ബൈക്കില്‍ മഞ്ഞിക്കാട്‌ ജംക്‌ഷനില്‍ കൊണ്ടുവിട്ട ശേഷമാണ്‌ തോമസ്‌ തന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലേക്ക്‌ പോയത്‌. റോഡിനോട്‌ ചേര്‍ന്നാണ്‌ കോഴിഫാം. ഫാമിനു പിന്നിലെ ചെറിയ ഷെഡ്‌ഡിനു മുന്നില്‍ ബൈക്ക്‌ വച്ച ശേഷം കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ നല്‍കുകയായിരുന്നു തോമസ്‌. കൊലയാളികള്‍ മാരകായുധങ്ങളുമായി ഓടി വരുന്നത്‌ കണ്ട്‌ തോമസ്‌ ഫാമിനു പിന്നിലെ പറമ്പിലേക്ക്‌ ഓടി. അല്‍പ ദൂരം മാത്രമേ ഓടാനായുള്ളു. അപ്പോഴേക്കും സംഘം ആക്രമിച്ചു. തുടരെ തുടരെയുള്ള വെട്ടേറ്റ്‌ അവശനായ തോമസ്‌ വീണു.

സംസ്‌കാരം ഇന്ന്‌ നാലിന്‌ വിജോപുരം സെന്റ്‌ ജോസഫ്‌സ്‌ പള്ളിയില്‍. മൂക്കന്നൂര്‍ പഞ്ചായത്ത്‌ മുന്‍ അംഗം കൊറ്റമം ആട്ടോക്കാരന്‍ ഷെല്‍സിയാണ്‌ തോമസിന്റെ ഭാര്യ. മക്കള്‍: ഡെല്‍വിന്‍, ഡാര്‍വിന്‍.

ഇതിനിടെ ക്വട്ടേഷന്‍ സംഘമാണ്‌ സംഭവത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം. സംഭവത്തെ തുടര്‍ന്ന്‌ താബോര്‍, പറമ്പയം, എടലക്കാട്‌ പ്രദേശങ്ങളില്‍ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. തോമസിന്റെ പുറത്ത്‌ കുത്തേറ്റിട്ടുണ്ട്‌. ഇരുകൈകാലുകളിലും വെട്ടേറ്റു. വലതുകാല്‍ അറ്റുപോകാറായ നിലയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക