Image

ന്യൂയോര്‍ക്ക്‌ വെള്ളത്തിനടിയില്‍; കാറ്റിന്റെ ശക്തികുറഞ്ഞു

Published on 29 August, 2011
ന്യൂയോര്‍ക്ക്‌ വെള്ളത്തിനടിയില്‍; കാറ്റിന്റെ ശക്തികുറഞ്ഞു
ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ നിന്ന്‌ ആരംഭിച്ച ഐറീന്‍ കൊടുങ്കാറ്റ്‌ മൂലം ന്യൂയോര്‍ക്ക്‌ നഗം വെള്ളത്തിനടിയിലായി. എന്നാല്‍ കാറ്റിന്റെ ശക്തികുറഞ്ഞു. കനത്ത മഴ തുടരുന്നതിനാല്‍ പ്രളയഭീതി ജനങ്ങളെ അലട്ടുന്നു. ഐറിന്‍ വടക്കന്‍ തീരത്തേക്ക്‌ കടന്നതായാണ്‌ റിപ്പോര്‍ട്ട്‌. ന്യൂയോര്‍ക്ക്‌ നഗരം നിശ്‌ചലമായിരുന്നു ഇന്നലെ. ജനങ്ങളാരും പുറത്തിറങ്ങിയില്ല. വാഹനങ്ങളും അപൂര്‍വമായിരുന്നു. കടകളും തുറന്നു പ്രവര്‍ത്തിച്ചില്ല.

ന്യൂയോര്‍ക്കില്‍ മാത്രം പതിനായിരത്തോളം കുടുംബങ്ങളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്‌. എയര്‍ ഇന്ത്യയുടെ മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ന്യൂയോര്‍ക്കിലും ബോസ്‌റ്റണിലുമെല്ലാം മെട്രോ ട്രെയിന്‍ സര്‍വീസ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌. എണ്ണായിരത്തിലേറെ ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി.

പ്രസിഡന്റ്‌ ബറാക്‌ ഒബാമ രക്ഷാപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു. ദേശീയ സുരക്ഷാഗാര്‍ഡുകളേയും രംഗത്തിറക്കി. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണു പൊലീസിന്റെ നിര്‍ദേശം. കിഴക്കന്‍ തീരത്തെ എട്ടു സംസ്‌ഥാനങ്ങളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക