Image

കന്യാസ്‌ത്രീയുടെ മരണം: ദുരൂഹതയേറുന്നു, കൊലപാതകമെന്ന്‌ സംശയം

Published on 28 August, 2011
കന്യാസ്‌ത്രീയുടെ മരണം: ദുരൂഹതയേറുന്നു, കൊലപാതകമെന്ന്‌ സംശയം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോവളത്തിനടുത്തെ കോണ്‍വെന്റിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ രണ്ടുപേര്‍ കോണ്‍വെന്റില്‍ നിന്ന്‌ പുറത്തുപോകുന്നത്‌ കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിന്‌ മൊഴി നല്‍കി. മൃതദേഹം കണ്ടെത്തിയതിന്‌ രണ്ട്‌ മണിക്കൂര്‍ മുമ്പാണ്‌ രണ്ടുപേര്‍ പുറത്തേക്കിറങ്ങുന്നത്‌ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചത്‌. സംഭവം ആത്മഹത്യയാണ്‌ എന്നാണ്‌ പോലീസ്‌ ഭാഷ്യം. പുലര്‍ച്ചെ പള്ളിയില്‍ പോകാനായി രണ്ട്‌ കന്യാസ്‌ത്രീകള്‍ മാത്രമാണ്‌ കോണ്‍വെന്റില്‍ നിന്ന്‌ പുറത്തുപോയത്‌ എന്നാണ്‌ അന്വേഷണസംഘം പറയുന്നത്‌.

എന്നാല്‍ പുറത്തിറങ്ങിയത്‌ രണ്ടുപേരും പോലീസുകാരാണെന്ന്‌ സൂചനയുണ്ട്‌. കന്യാസ്‌ത്രീയുടെ മരണം കൊലപാതകമാണെന്ന്‌ സിസ്റ്ററിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക