Image

ഐറീന്‍ ചുഴലിക്കാറ്റ്‌: ആളുകളെ ഒഴിപ്പിക്കുന്നു, ഒബാമ തിരിച്ചെത്തി

Published on 27 August, 2011
ഐറീന്‍ ചുഴലിക്കാറ്റ്‌: ആളുകളെ ഒഴിപ്പിക്കുന്നു, ഒബാമ തിരിച്ചെത്തി
ന്യൂയോര്‍ക്ക്‌: കനത്ത ഭീതി വിതച്ച്‌ ഐറീന്‍ ചുഴലിക്കാറ്റ്‌ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍, ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്‌ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്നും രണ്ടര ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു.

ഇതിനിടെ വേനലവധി ആഘോഷിക്കുന്ന പ്രസിഡന്റ്‌ ബറാക്‌ ഒബാമ വേനലവധി വെട്ടിക്കുറച്ച്‌ കുടുംബത്തോടൊപ്പം വൈറ്റ്‌ ഹൗസില്‍ തിരിച്ചെത്തി.ഐറീന്‍ ഭീഷണി ഗൗരവമായി എടുക്കണമെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ അമാന്തം കാണിക്കരുതെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു.

പലയിടങ്ങളിലും ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവച്ചു. മെട്രോ റയില്‍ സംവിധാനം ശനിയാഴ്‌ചയോടെ നിര്‍ത്തി വയ്‌ക്കാനും നിര്‍ദ്ദേശം നല്‍കി. അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ രൂപമെടുത്ത ഐറീന്‍ ചുഴലിക്കാറ്റ്‌ കൂടുതല്‍ ശക്‌തിയാര്‍ജിച്ച്‌ ഇന്നു വടക്കന്‍ കാരലിനയില്‍ ആഞ്ഞടിക്കുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്‌. നോര്‍ത്ത്‌ കാരലീന , ന്യൂയോര്‍ക്ക്‌, മാസച്യുസിറ്റ്‌സ്‌, വെര്‍ജീനിയ എന്നീ സംസ്‌ഥാനങ്ങളില്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക