Image

ലോസ്‌ആഞ്ചലസ്‌ കലയുടെ പൊന്നോണം സെപ്‌റ്റംബര്‍ മൂന്നിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
ലോസ്‌ആഞ്ചലസ്‌ കലയുടെ പൊന്നോണം സെപ്‌റ്റംബര്‍ മൂന്നിന്‌
ലോസ്‌ആഞ്ചലസ്‌: മാവേലി മന്നന്റെ ഓര്‍മ്മകളുമായി ദക്ഷിണ കാലിഫോര്‍ണിയയിലെ മലയാളികളുടെ സാഹോദര്യവും കൂട്ടായ്‌മയും ഊട്ടിയുറപ്പിച്ചുകൊണ്ട്‌ കേരളാ അസോസിയേഷന്‍ ഓഫ്‌ ലോസ്‌ആഞ്ചലസിന്റെ (കല) പൊന്നോണം സെപ്‌റ്റംബര്‍ മൂന്നിന്‌ ആര്‍ട്ടീഷ്യയ്‌ക്ക്‌ സമീപമുള്ള ലിന്‍ഡ്‌ബര്‍ഗ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ രാവിലെ 11.30 മുതല്‍ വൈകുന്നേരം 5.30 വരെ നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

പന്ത്രണ്ടിലധികം വിഭവങ്ങളോടുകൂടിയ സമൃദ്ധമായ ഓണസദ്യയും, മാവേലിമന്നനെ എഴുന്നള്ളിച്ചുകൊണ്ട്‌ താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയും, പ്രഗത്ഭരായ വ്യക്തികള്‍ അവതരിപ്പിക്കുന്ന സംഗീതവും നൃത്തവും ഇഴകലര്‍ന്ന വിവിധ കലാപരിപാടികളും ഈ ഓണത്തിന്റെ സവിശേഷതയായിരിക്കും. കൂടാതെ വിവിധയിനം മത്സരങ്ങളും, ഗെയിംസ്‌ ഡേ വിജയികള്‍ക്കുള്ള സമ്മാനദാനവും അന്നേദിവസം ഉണ്ടായിരിക്കും.

ലോസ്‌ആഞ്ചലസിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും ഓണാഘോഷത്തിലേക്ക്‌ ക്ഷണിക്കുന്നതായി കലയുടെ പ്രസിഡന്റ്‌ ആനന്ദ്‌ കുഴിമറ്റത്തില്‍, സെക്രട്ടറി സേവ്യര്‍ പാലാട്ടി എന്നിവര്‍ അറിയിച്ചു.

ഈവര്‍ഷത്തെ കലയുടെ ഓണാഘോഷങ്ങളുടെ സ്‌പോണ്‍സേഴ്‌സ്‌ പൂര്‍ണ്ണ ഇന്ത്യ സെന്റര്‍, താളം സ്‌കൂള്‍ ഓഫ്‌ ഫൈന്‍ ആര്‍ട്‌സ്‌, മയൂര ഡാന്‍സ്‌ സ്‌കൂള്‍, റിയല്‍ട്ടേഴ്‌സായ രാജു ഏബ്രഹാം, മാത്യു തോമസ്‌ (കുഞ്ഞുമോന്‍), ജേക്കബ്‌ കോശി, റോസ്‌ലി ജോര്‍ജ്‌, ഓണ്‍ലൈന്‍ ട്യൂട്ടര്‍ go4 guru, സാബ്‌ ട്രാവല്‍സ്‌ ആന്‍ഡ്‌ ടൂര്‍സ്‌, ടാക്‌സ്‌ കണ്‍സള്‍ട്ടന്റ്‌ ജോര്‍ജ്‌ ചാക്കോ, മാഗസിന്‍ ആന്‍ഡ്‌ ഗ്രോസറി ഓണ്‍ലൈന്‍ സ്റ്റോര്‍ bazaar9.com എന്നിവരാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.kalaonline.com കലയുടെ വെബ്‌സൈറ്റായ സന്ദര്‍ശിക്കുകയോ, താഴെപ്പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

ആനന്ദ്‌ കുഴിമറ്റത്തില്‍ (818 939 2487), സേവ്യര്‍ പടയാറ്റി (818 331 0371), സുകുമാരന്‍ നായര്‍ (310 373 3987), ഹരികുമാര്‍ (714 931 8515), സോദരന്‍ വര്‍ഗീസ്‌ (310 895 6186), ജോര്‍ജുകുട്ടി തോമസ്‌ (562 650 3641), ജോണ്‍ മാത്യു (310 877 1215), റോഷന്‍ പുത്തന്‍പുരയില്‍ (310 699 3426), മനു വര്‍ഗീസ്‌ (518 307 7998), ജോസഫ്‌ ഔസോ (815 522 8887), ജോണ്‍സണ്‍ ചിക്കംപാറയില്‍ (562 449 8208), ഫിറോസ്‌ മുസ്‌തഫ (310 463 9143).
ലോസ്‌ആഞ്ചലസ്‌ കലയുടെ പൊന്നോണം സെപ്‌റ്റംബര്‍ മൂന്നിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക