Image

ഫാ. സഖറിയ വള്ളിക്കോലില്‍ എഴുപതിന്റെ നിറവില്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
ഫാ. സഖറിയ വള്ളിക്കോലില്‍ എഴുപതിന്റെ നിറവില്‍
ഫാ. സഖറിയാ വള്ളിക്കോലില്‍ എഴുപതിന്റെ നിറവില്‍ വി.കുര്‍ബാന അര്‍പ്പിച്ചു. ദൈവത്തിന്റെ കരുതലും അനേക ദൈവ മക്കളുടെ പ്രാര്‍ത്ഥനയും സ്‌നേഹവുമാണ്‌ കഴിഞ്ഞകാലങ്ങളില്‍ താന്‍ അനുഭവിച്ചതെന്ന്‌ ഫാ. സഖറിയ അനുസ്‌മരിച്ചു.

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ മിഷന്‍ ചര്‍ച്ചില്‍ ഇടവക അംഗങ്ങള്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച്‌ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത്‌ ആശംകളറിയിച്ചവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ പ്രതിസന്ധിയും പ്രയാസങ്ങളും നേരിട്ട കഴിഞ്ഞനാളുകളില്‍ വിശ്വസ്‌തനായ ദൈവത്തിന്റെ കരുതലും സാന്നിധ്യവും താന്‍ അനുഭവിച്ചറിഞ്ഞുവെന്നും, വരുന്ന നാളുകളെ തുടര്‍ന്നും ക്രിസ്‌തുവില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കുമെന്നും ആയതിനു ഏവരുടേയും പ്രാര്‍ത്ഥന ഇനിയും ഉണ്ടാകണമെന്നും അച്ചന്‍ അഭ്യര്‍ത്ഥിച്ചു.

ഇടവക ഒന്നടങ്കം അച്ചനോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന കൊച്ചമ്മ ശോശാമ്മ സഖറിയയ്‌ക്കും ആശംസകളര്‍പ്പിച്ചു. പ്രത്യേക ഉപഹാരം ഇടവകാംഗങ്ങള്‍ അച്ചന്‌ സമര്‍പ്പിച്ചു.
ഫാ. സഖറിയ വള്ളിക്കോലില്‍ എഴുപതിന്റെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക