Image

അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് രാഹുല്‍ ഗാന്ധി

Published on 26 August, 2011
അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

അഴിമതി ഇല്ലാതാക്കാന്‍ എളുപ്പവഴി ഒന്നുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലെ ലോക്പാലിനെ ഭരണഘടനാ സ്ഥാപനമാക്കണം. അന്നാ ഹസാരെയുടെ സമരം രാജ്യത്ത് അഴിമതി വിരുദ്ധവികാരം വളര്‍ത്തിയിട്ടുണ്‌ടെന്നും ഇതിന് അദ്ദേഹത്തോട് നന്ദിയുണ്‌ടെന്നു രാഹുല്‍ പറഞ്ഞു. അതേസമയം, ഹസാരെയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും രാഹുലിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല.

അതിനിടെ, രാഹുലിന് ലോക്‌സഭയില്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. തന്റെ അനുമതിയോടെയാണ് രാഹുല്‍ പ്രസ്താവ നടത്തുന്നതെന്ന് സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക