Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി വിധിക്ക് സ്റ്റേ

Published on 26 August, 2011
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി വിധിക്ക് സ്റ്റേ
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ മാനോജ്‌മെന്റുകളുടെ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്കു പ്രവേശന നടപടികളുമായി മുന്നോട്ടു പോകാം. ഈ മാസം 31- നകം പ്രവേശന നടപടി പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടം ഇല്ലാതെയാണു പ്രവേശനം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി നേരത്തെ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മാനേജ്‌മെന്റുകളുടെ ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക