Image

ലോക് പാല്‍ ബില്ലില്‍ നിരവധി പിഴവുകളുണ്ടെന്ന് അദ്വാനി

Published on 26 August, 2011
ലോക് പാല്‍ ബില്ലില്‍ നിരവധി പിഴവുകളുണ്ടെന്ന് അദ്വാനി
ന്യൂഡല്‍ഹി: നിരവധി ന്യൂനതകളുള്ളതിനാല്‍ ജന്‍ലോക്പാല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കുന്നതിന് തടസ്സമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു.
ബില്ലിലുള്ള പിഴവുകളെക്കുറിച്ച് അണ്ണാ ഹസാരെ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ.ഐ.ടി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്വാനി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഭേദഗതികള്‍ക്കുശേഷം മാത്രമെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാവൂയെന്നും അദ്വാനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക