Image

ഫോമാ "കണ്‍വെന്‍ഷന്‍ അറ്റ് സീ'യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
ഫോമാ "കണ്‍വെന്‍ഷന്‍ അറ്റ് സീ'യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യൂയോര്‍ക്ക്: ഫോമയുടെ മൂന്നാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനായ "കണ്‍വെന്‍ഷന്‍ അറ്റ് സീ'യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലോകപ്രശസ്ത ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയിലാണ് "കണ്‍വെന്‍ഷന്‍ അറ്റ് സീ' അരങ്ങേറുന്നത്. 2012 ഓഗസ്റ്റ് ഒന്നിന് ന്യൂയോര്‍ക്കില്‍ നിന്ന് കാര്‍ണിവല്‍ ഗ്ലോറി പുറപ്പെടും. ഒരു ഇന്ത്യന്‍ അമേരിക്കന്‍ സംഘടന കപ്പലില്‍ നടത്തുന്ന ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ എന്ന നിലയില്‍ "കണ്‍വെന്‍ഷന്‍ അറ്റ് സീ' ഇനി ഒന്നടങ്കം വന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇന്‍സൈഡ് ഓഷ്യന്‍ വ്യൂ, ബാല്‍ക്കണി എന്നീ വിഭാഗങ്ങളില്‍ ഒരാള്‍ക്ക് 250 ഡോളര്‍ വീതം നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 2012 ഫെബ്രുവരി 18-ന് മുമ്പ് മുഴുവന്‍ തുകയും അടയ്‌ക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ www.fomaa.com-ല്‍ ചെയ്യാവുന്നതാണ്.
ഫോമാ "കണ്‍വെന്‍ഷന്‍ അറ്റ് സീ'യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക