Image

ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ ഹൈസ്കൂള്‍ വിജയികളെ അനുമോദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ ഹൈസ്കൂള്‍ വിജയികളെ അനുമോദിച്ചു
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡീല്‍ പ്രവര്‍ത്തിച്ചുവരുന്ന സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ എസ്.എം.സി.സിയും വിമന്‍സ് ഫോറവും സംയുക്തമായി ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും പാസ്സായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഓഗസ്റ്റ് 21, ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം നടന്ന ഹൃസ്വമായ ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് പ്രശംസാ പത്രവും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ഇവര്‍ മിഷന്റെ പുതിയ വികാരി ഫാ: പോള്‍ കോട്ടയ്ക്കലിന്റെ പക്കല്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

എസ്.എം.സി.സി പ്രസിഡണ്ട് സിറിയക്ക് കുര്യന്‍, വിജയികളെ അനുമോദിക്കുകയും, ഇതിലേക്ക് സംഭാവന ചെയ്ത ഗാര്‍ഫീല്‍ഡിലെ വിവിധ കുടുംബങ്ങള്‍ക്ക്, നന്ദിയര്‍പ്പിക്കുകയും ചെയ്തു. തദവസരത്തില്‍ ശ്രീമതി. മേരി പാലാട്ടി വിമന്‍സ് ഫോറത്തെ പ്രതിനിധാനം ചെയ്തു. ഇത് മൂന്നാം വര്‍ഷമാണ് ഗാര്‍ഫീല്‍ഡ് കത്തോലിക്കാ മിഷന്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നത്. ഷെറിന്‍ റോസ് പാലാട്ടി, ഐമീ ജോര്‍ജ്, ആഞ്ചലീന ബെന്നി, അനിറ്റാ ജോര്‍ജ്, ജറീന വര്‍ഗീസ്, അനീറ്റ കുര്യന്‍, മിഷെല്‍ കാരക്കാട്ട്, ആല്‍വിന്‍ ജോര്‍ജ്, റോണ്‍ ജോസഫ്, ആല്‍ബിന്‍ തോമസ്, ടോണി കല്ലക്കാവുങ്കല്‍, ജിതിന്‍ സിവിച്ചന്‍, എന്നിവരാണ് അനുമോദിക്കപ്പെട്ടവര്‍. സിറിയക്ക് ജുര്യന്‍ അറിയിച്ചതാണിത്.
ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ ഹൈസ്കൂള്‍ വിജയികളെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക