Image

ഷിക്കാഗോയില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഈവനിംഗ് യൂത്ത് വര്‍ഷിപ്പ് ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 August, 2011
ഷിക്കാഗോയില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഈവനിംഗ് യൂത്ത് വര്‍ഷിപ്പ് ആരംഭിച്ചു
ഷിക്കാഗോ: എല്ലാ ഞായറാഴ്ചയും വൈകിട്ട് യുവജനങ്ങള്‍ക്കുവേണ്ടി ഈവനിംഗ് യൂത്ത് വര്‍ഷിപ്പ് ഡെസ്‌പ്ലെയിന്‍സ് കേന്ദ്രമാക്കി ആരംഭിച്ചു. ഇവാ. വില്‍സണ്‍ ഏബ്രഹാമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഡെസ്‌പ്ലെയിന്‍സിലെ ഡിപാര്‍ക്ക് കമ്യൂണിറ്റി ഹാളില്‍ ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ 6.30 വരെയാണ് ആരാധന നടക്കുന്നത്. പ്രഥമ സമ്മേളനം രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിലാഡല്‍ഫിയാ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ദേശീയ വൈസ് പ്രസിഡന്റ് റവ.കെ.പി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റവ. വില്ലി ഏബ്രഹാം അധ്യക്ഷനായിരുന്നു. ഡോ. അലക്‌സ് ടി. കോശി സങ്കീര്‍ത്തന ധ്യാനം നടത്തി. റവ. തോംസണ്‍ കൈതമംഗലം മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ അന്നമ്മ ഏബ്രഹാം, ഇവാ. കുര്യന്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

റവ. വില്ലി ഏബ്രഹാം പ്രസിഡന്റായിട്ടുള്ള ഗുഡ്‌ഷെപ്പേര്‍ഡ് കെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. രാവിലെ ഹിന്ദി മാധ്യമത്തിലും ആരാധന നടന്നുവരുന്നു.

യൂത്ത് വര്‍ഷിപ്പിന് നേതൃത്വം നല്‍കുന്ന ഇവാഞ്ചലിസ്റ്റ് വില്‍സണ്‍ ഏബ്രഹാം ട്രിനിറ്റി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. ആദ്ദേഹത്തോടൊപ്പം ഭാര്യ ഗ്രെറ്റ ഏബ്രഹാമും സഹോദരി പില്‍സി ഏബ്രഹാമും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 847 912 6112 എന്ന നമ്പരില്‍ ബന്ധപ്പെടുക. കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.
ഷിക്കാഗോയില്‍ യുവജനങ്ങള്‍ക്കുവേണ്ടി ഈവനിംഗ് യൂത്ത് വര്‍ഷിപ്പ് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക