Image

ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം''

സാജു കണ്ണമ്പള്ളി Published on 26 August, 2011
ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം''
ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാ ശതാബ്ദി സമാപന ആഘോഷങ്ങള്‍ കോട്ടയത്തിനൊപ്പം ഷിക്കാഗോയിലും ആഘോഷിക്കുന്നു. ആഗസ്റ്റ് 28-ന് രാവിലെ 10 മണിക്കുള്ള കുര്‍ബാനയെ തുടര്‍ന്ന് ക്രമീകരിച്ചിരിക്കുന്ന ആഘോഷങ്ങള്‍ ''ശതാബ്ദി വിസ്മയം'' എന്ന നാമത്തിലായിരിക്കും നടക്കുക.

ക്‌നാനായ സമുദായ ചരിത്രത്തിലെ വിസ്മയ കാഴ്ചയായ ശതാബ്ദി റാലി കോട്ടയത്ത് അവസാനിക്കുന്ന നിമിഷം ഷിക്കാഗോയിലെ സെന്റ് മേരീസ് പാരീഷ് ഹാളില്‍ മധുരം പങ്കുവച്ചും പാല്‍പായസം വിതരണം ചെയ്തും ആഘോഷിക്കുന്നു. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും, തനിമയും വിളിച്ചോതുന്ന പുരാതന പാട്ടുകളാലും അലങ്കൃതമായിരിക്കും 'ശതാബ്ദി വിസ്മയ കാഴ്ച'.

ഞായറാഴ്ച വൈകുന്നേരം കോട്ടയത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും ക്‌നാനായ സമുദായ ചരിത്രത്തില്‍ വിസ്മയമാണ്. ഈ അനശ്വര വിസ്മയത്തില്‍ പങ്കെടുക്കുന്ന പ്രതീതി ജനിപ്പിക്കുന്ന കാഴ്ചകളാണ് സെന്റ് മേരീസില്‍ ''ശതാബ്ദി വിസമയ കാഴ്ച'' യില്‍ ക്രമീകരിച്ചിരിക്കുന്നത്.
വളരെ വ്യത്യസ്തവും, കൗതുകകരവും അതിലേറെ എന്നെന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതുമായ ''ശതാബ്ദി വിസമയ കാഴ്ച'' യ്ക്ക് ഫാ. സജി പിണര്‍കയി
ല്‍ ‍, പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ് മറ്റത്തിക്കുന്നേല്‍ ‍, സജി പൂതൃക്കയില്‍ , അനില്‍ മറ്റത്തിക്കുന്നേല്‍ , ജോസ് ഐക്കരപ്പറമ്പില്‍ ‍, ജോണ്‍സണ്‍ കൂവക്കട, സി. സേവ്യര്‍ , സിബി കടിയംപള്ളി എന്നിവര്‍ നേതൃത്വം നല്‍കും.

ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക