Image

കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 26 August, 2011
കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്
ന്യൂജേഴ്‌സിയില്‍ റ്റീനക് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക് ആഗസ്റ്റ് മാസം 27-ന് നടത്തുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

ന്യൂയോര്‍ക്കിലെ സ്റ്റോണി പോയിന്റിലുള്ള മരിയന്‍ ഷ്രൈനിലാണ് ഇപ്രാവശ്യത്തെ പിക്‌നിക് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9.30ന് ദിവ്യബലിയോടു കൂടി പിക്‌നിക് ആരംഭിക്കും. തുടര്‍ന്ന് വിവിധ കലാകായിക മല്‍സരങ്ങള്‍ ഉണ്ടായിരിക്കും. നാടന്‍ ഭക്ഷണവും ബാര്‍ബിക്യൂ വിഭവങ്ങളും പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാണ്.

ഈ കമ്മ്യൂണിറ്റിയിലെ അംഗങ്ങളേയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും പിക്‌നിക്കിലേക്ക് സ്വാഗതം ചെയ്യുന്നതായി ഈ കമ്മ്യൂണിറ്റിക്ക് ആത്മീയ നേതൃത്വം നല്‍കുന്ന ഫാ.ജോസ് മാനുവലും പിക്‌നിക് കോര്‍ഡിനേറ്റര്‍ ലിന്‍ജു ജോര്‍ജും അറിയിച്ചു.

പിക്‌നിക് നടക്കുന്ന സ്ഥലം
Marian Shrine
174 Filors Lane
Stony Point
NY 10980

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

ഫാ.ജോസ് മാനുവല്‍ - 201 699 2522
ലിന്‍ജു ജോര്‍ജ് - 973 980 8675
മൈക്കിള്‍ കല്ലറക്കല്‍ - 201 563 0727
സാബു ജോസഫ് - 201 674 0053
കേരളാ ലാറ്റിന്‍ കാത്തലിക് ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ വാര്‍ഷിക പിക്‌നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക