Image

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധ സന്നാഹമൊരുക്കുന്നു: പെന്റഗണ്‍

Published on 26 August, 2011
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധ സന്നാഹമൊരുക്കുന്നു: പെന്റഗണ്‍
വാഷിങ്‌ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധ സന്നാഹമൊരുക്കുന്നതായി പെന്റഗണ്‍ റിപ്പോര്‍ട്ട്‌. ഇതിനു മുന്നോടിയായി അത്യന്താധുനികവും ആണവ വാഹക ശേഷിയുള്ളതുമായ മിസൈലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിശ്വാസരാഹിത്യം വര്‍ധിച്ചു. നേരത്തെ വിന്യസിച്ചിരുന്ന ദ്രവ ഇന്ധന സിഎസ്‌എസ്‌ -2 ഐആര്‍ബിഎം ഇനത്തിലെ മിസൈലുകള്‍ മാറ്റിയാണു പകരം ഖര ഇന്ധനം ഉപയോഗിക്കുന്ന സിഎസ്‌എസ്‌ - 5 എംആര്‍ബിഎം മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നത്‌.

അതിര്‍ത്തിയില്‍ റോഡ്‌, റെയില്‍ നിര്‍മാണങ്ങള്‍ ദ്രുതഗതിയിലാണ്‌. പടിഞ്ഞാറന്‍ ചൈനയുടെ വികസനം മുന്‍നിര്‍ത്തിയാണ്‌ ഇതെങ്കിലും പ്രതിരോധത്തിനും ഇവ സഹായകമാകുമെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേസമയം ഇന്ത്യയും ചൈനയും തമ്മില്‍ കര്‍ശനഭാഷയിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും യുഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക