Image

എം ഒ എച്ച്‌ ഫാറൂഖ്‌ പുതിയ കേരള ഗവര്‍ണ്ണര്‍, വക്കം മിസോറാം ഗവര്‍ണറാകും

Published on 25 August, 2011
എം ഒ എച്ച്‌ ഫാറൂഖ്‌ പുതിയ കേരള ഗവര്‍ണ്ണര്‍, വക്കം മിസോറാം ഗവര്‍ണറാകും
ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണ്ണറായി എം ഒ എച്ച്‌ ഫാറൂഖിനെ നിയമിച്ചു. നിലവിലുള്ള ഗവര്‍ണ്ണര്‍ ആര്‍.എസ്‌ ഗവായിയുടെ കാലാവധി പൂര്‍ത്തിയാതിനെ തുടര്‍ന്നാണ്‌ ഫാറൂഖിന്റെ നിയമനം.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വക്കം പുരോഷത്തമനെ മിസോറാമിലെ പുതിയ ഗവര്‍ണ്ണറായും നിയമിച്ചു. വക്കം നേരത്തെ കേരളത്തില്‍ മന്ത്രി, സ്‌പീക്കര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

ഫാറൂഖ്‌ മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു. ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കുറച്ചുകാലം കേന്ദ്രമന്ത്രിയായിരുന്നു. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായും ഫാറൂഖ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കെ റോസയ്യയെ തമിഴ്‌നാട്‌ ഗവര്‍ണ്ണറായും നിയമിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക