Image

മാവേലി കപ്പ്‌ 2011 ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച ബാള്‍ട്ടിമോറില്‍

തോമസ്‌ പി. ആന്റണി Published on 25 August, 2011
മാവേലി കപ്പ്‌ 2011 ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച ബാള്‍ട്ടിമോറില്‍
വാഷിംഗ്‌ടണ്‍ ഡി.സി: ബാള്‍ട്ടിമോറിലെ `കിലാടിസ്‌' എന്ന പേരിലുള്ള സോക്കര്‍ ക്ലബ്‌ എല്ലാവര്‍ഷവും നടത്തിവരാറുള്ള `മാവേലി കപ്പ്‌ സോക്കര്‍' ടൂര്‍ണമെന്റ്‌ ഈവര്‍ഷം ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച എല്ലിക്കോട്ട്‌ സിറ്റിയിലെ സെന്റനിയല്‍ പാര്‍ക്കില്‍ വെച്ച്‌ നടക്കും.

1985-ല്‍ മാവേലി സോക്കര്‍ ക്ലബ്‌ എന്ന പേരില്‍ തുടങ്ങിയ ഈ ക്ലബിന്റെ സ്ഥാപക നേതാക്കള്‍ തോമസ്‌ പി. ആന്റണി, ജോണ്‍ ആറ്റുമാലില്‍, കുര്യന്‍ മാത്യു, മാത്യൂസ്‌ അബ്രഹാം, ജോണ്‍ പെരുമറ്റം തുടങ്ങിയവരാണ്‌. യുവജനങ്ങള്‍ അടക്കം എട്ടുപേര്‍ പങ്കെടുത്ത്‌ തുടങ്ങിയ ഈ സോക്കര്‍ ക്ലബില്‍ ഇന്ന്‌ നാല്‍പ്പതോളം പേരുണ്ട്‌. ആഴ്‌ചതോറുമുള്ള ഗെയിമുകളില്‍ പങ്കുകൊള്ളാന്‍ ബാള്‍ട്ടിമോര്‍- വാഷിംഗ്‌ടണ്‍ ഏരിയയിലെ ധാരാളം യുവജനങ്ങളും മുതിര്‍ന്നവരും എത്താറുണ്ട്‌.

ഇപ്പോള്‍ കിലാടിസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ക്ലബ്‌ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ പഴയ പേര്‌ `മാവേലി' നിലനിര്‍ത്തുവാനും, സോക്കറിനെ പ്രോത്സാഹിപ്പിക്കാനുമായി `മാവേലി കപ്പ്‌' എന്ന പേരില്‍ ടൂര്‍ണമെന്റ്‌ ഏര്‍പ്പെടുത്തി. അമേരിക്കയിലെ പല പ്രശസ്‌ത ടീമുകളും മാവേലി കപ്പില്‍ പങ്കുകൊള്ളുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോ ചെറുശേരി (443 306 3211) email: kiladizsoccer@gmail.com
മാവേലി കപ്പ്‌ 2011 ഓഗസ്റ്റ്‌ 27-ന്‌ ശനിയാഴ്‌ച ബാള്‍ട്ടിമോറില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക