Image

അന്റോയ്‌നെറ്റ്‌ സ്റ്റീഫന്‍ നല്ല കുട്ടിയെന്ന്‌ അയല്‍ക്കാര്‍!

Published on 25 August, 2011
അന്റോയ്‌നെറ്റ്‌ സ്റ്റീഫന്‍ നല്ല കുട്ടിയെന്ന്‌ അയല്‍ക്കാര്‍!
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കിടയിലെ നല്ല കുട്ടിയായിരുന്നു അന്റോയ്‌നെറ്റ്‌ സ്റ്റീഫന്‍ എന്ന്‌ അയല്‍വാസികളുടെ വെളിപ്പെടുത്തല്‍. അവര്‍ ഒരിക്കലും കരുതുന്നില്ല അവള്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന്‌ അന്റോയ്‌നെറ്റ്‌ നല്ല കുട്ടിയാണെന്നാണ്‌ അയല്‍വാസിയായ ഫ്രാങ്ക്‌ ഫെരേരോ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ഏവരേയും ഞെട്ടിച്ച സംഭവം നടക്കുന്നത്‌. കാഷിഫ്‌ പര്‍വേസിനൊപ്പം നടന്നുപോവുമ്പോഴാണ്‌ ഭാര്യ നാസിഷ്‌ നൂറാനി ബൂന്‍ടൂണില്‍ വെടിയേറ്റു മരിച്ചത്‌. ഇവരുടെ ഇളയ കുഞ്ഞിന്റെ മുന്നില്‍വച്ചായിരുന്നു അരുംകൊല. 

കാഷിഫിന്റെ കാമുകിയാണ്‌ അറസ്റ്റിലായ അന്റോയ്‌നെറ്റ്‌ എന്നാണ്‌ ആദ്യം റിപ്പോര്‍ട്ട്‌ വന്നിരുന്നത്‌. ന്യൂജഴ്‌സിയിലെ ബൂണ്‍ടണില്‍ ഭര്‍ത്താവ്‌ കാഷിഫും മൂന്നുവയസുള്ള മകനുമൊത്ത്‌ നടന്നുപോകുമ്പോഴാണു നാസിഷ്‌ നൂറാനി വെടിയേറ്റു മരിച്ചത്‌.

വെടിവയ്‌പ്പില്‍ കാഷിഫിനും പരുക്കേറ്റു. തന്റെ തോളിലും കാലിലും വെടിവയ്‌ക്കണമെന്ന്‌ അന്റോയ്‌നെറ്റിനെ കാഷിഫ്‌ ചട്ടംകെട്ടുകയായിരുന്നുവെന്നും പോലീസ്‌ വെളിപ്പെടുത്തി.

അന്റോയ്‌ന്‍ ഏവരോടും നല്ല രീതിയിലാണ്‌ പെരുമാറിയിരുന്നതെന്നും അയല്‍ക്കാരിയായ കെല്ലി പറയുന്നു. കുടിയേറ്റ മലയാളികളുടെ കഠിനാധ്വാനശീലം കൈമുതലായിരുന്നവരാണത്രെ അന്റോയ്‌ന്റെ മാതാപിതാക്കള്‍. എന്നാല്‍ ഇപ്പോള്‍ മകളൊരു കൊലപാതകക്കേസില്‍ സംശയിക്കപ്പെടുന്ന വ്യക്തിയാണ്‌. ആരാണ്‌ തോക്ക്‌ഉഅപയോഗിച്ച്‌ വെടിയുതിര്‍ത്തത്‌ എന്നുമാത്രം പോലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത്‌, അന്റോയ്‌നെറ്റ്‌ ഉണ്ടായിരുന്നു എന്നു സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്‌.
അന്റോയ്‌നെറ്റ്‌ സ്റ്റീഫന്‍ നല്ല കുട്ടിയെന്ന്‌ അയല്‍ക്കാര്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക