Image

വിലക്കയറ്റം തടയാന്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

Published on 25 August, 2011
വിലക്കയറ്റം തടയാന്‍  വിപുലമായ പദ്ധതികള്‍  നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ കേന്ദ്രസഹായത്തോടെ വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ചും കേന്ദ്രത്തില്‍ നിന്നു പരമാവധി സഹായം തേടിയും വിപണിയില്‍ നിരന്തരം ഇടപെട്ടും വര്‍ഷം മുഴുവന്‍ വില നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈകോയുടെ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നതു സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. എന്നാല്‍, പദ്ധതി സമൂഹത്തില്‍ വരുത്തുന്ന ഗുണപരമായ മാറ്റം അതിലും എത്രയോ വലുതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോറി സമരം നീണ്ടുപോയാല്‍ അവശ്യ സാധനങ്ങള്‍ പൊതുവിപണിയിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കുമെന്ന് അധ്യക്ഷനായിരുന്ന മന്ത്രി ടി.എം. ജേക്കബ് അറിയിച്ചു. നൂറുദിന കര്‍മ പരിപാടിയില്‍ സംസ്ഥാനത്ത് അഞ്ചു ലക്ഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. രാവിലെ അപേക്ഷ നല്‍കിയാല്‍ വൈകിട്ട് റേഷന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. ഫോട്ടോ പതിപ്പിച്ച ലാമിനേറ്റ് ചെയ്ത കാര്‍ഡായിരിക്കും വിതരണം ചെയ്യുകയെന്നും ജേക്കബ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക