Image

നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്

Published on 25 August, 2011
നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്

കേന്ദ്രമന്ത്രിമാരായ പി. ചിദംബരവും കപില്‍ സിബലുമാണ് ലോക്പാല്‍ ബില്ല് സംബന്ധിച്ച് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ അട്ടിമറിയ്ക്കുന്നതെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു.


എന്നാല്‍, അണ്ണാ ഹസാരെ സംഘവുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന പ്രചാരണം കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നിഷേധിച്ചു. ചര്‍ച്ചയില്‍നിന്ന് പിന്മാറിയിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഹസാരെ സംഘത്തിന്റെ വിമര്‍ശനത്തിനെതിരെ അദ്ദേഹം പ്രതികരിച്ചു.

 

അണ്ണാ ഹസാരെ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഗൗരവമായെടുക്കുമെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.

ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അഴിമതിയുടെ നായകനാണ് താനെന്ന് ജോഷി ആരോപിച്ചു. തനിക്കെതിരെ പ്രതിപക്ഷം വ്യക്തിഹത്യ നടത്തുകയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.

അഴിമതിക്കെതിരെ ഫലപ്രദമായ നിയമം കൊണ്ടുവരും. അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്ന പ്രധാനമന്ത്രി.

ഹസാരെയുടെ ആവശ്യം സര്‍ക്കാരിന് ബോധ്യമായിക്കഴിഞ്ഞു. അണ്ണാ ഹസാരെ ഇനി നിരാഹാര സമരത്തില്‍നിന്ന് പിന്മാറണം. അഴിമതിക്കെതിരായ ജനവികാരത്തിന്റെ പ്രതീകമായി ഹസാരെ മാറി. അദ്ദേഹത്തിന്റെ ആദര്‍ശ ധീരതയെ ബഹുമാനിക്കുന്നു. 


 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക