Image

നിരാഹാരം: പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചശേഷം തീരുമാനമെന്ന് ഹസാരെ

Published on 25 August, 2011
നിരാഹാരം: പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചശേഷം തീരുമാനമെന്ന് ഹസാരെ
ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ പൗരസമൂഹപ്രതിനിധികള്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം നിരാഹാരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്നാ ഹസാരെ. ഹസാരെ സംഘം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രമന്ത്രിസഭാ യോഗം അഞ്ചിന് ചേരും.

നിരാഹാരം അവസാനിപ്പിക്കാനായി ഹസാരെ മുന്നോട്ടുവെച്ച ഉപാധികള്‍ ചര്‍ച്ചകളില്‍ മധ്യസ്ഥനായിരുന്ന കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന് കൈമാറി. സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം നിരാഹാരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വൈകിട്ടോടെ അന്നാ ഹസാരെ തീരുമാനമെടുക്കുമെന്ന് ഹസാരെ സംഘാംഗമായ കിരണ്‍ ബേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക