Image

കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടെന്നത് കൂട്ടായ തീരുമാനം: മന്ത്രി

Published on 25 August, 2011
കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടെന്നത് കൂട്ടായ തീരുമാനം: മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ നിന്നും കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടെന്നത് കൂട്ടായമ തീരുമാനമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ വൈദ്യുതമന്ത്രിയുമായും ആലോചിച്ചാണ് തീരുമാനമെടുത്തതെന്ന് അട്ടപ്പാടി പാക്കേജിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

പുതിയ പാക്കേജ് അനുസരിച്ച് സുസ്‌ലോണ്‍ കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരംശം ആദിവാസികള്‍ക്ക് നല്‍കും. കാറ്റാടി കമ്പനി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് അഞ്ചു പൈസ നിരക്കില്‍ ആദിവാസികള്‍ക്ക് നല്‍കാനും വ്യവസ്ഥചെയ്യുന്നു.

കമ്പനിയുടെ കാറ്റാടി ഗോപുരങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ ആദിവാസികളെ സര്‍ക്കാര്‍ സഹായിക്കും. ലാഭത്തിന്റെ എത്രശതമാനം ആദിവാസികള്‍ക്ക് നല്‍കണമെന്നതിനെക്കുറിച്ച് ഉടന്‍തന്നെ ഫോര്‍മുല തയ്യാറാക്കും. കൈയേറിയതായി ആരോപണമുള്ള ഭൂമിയുടെ നിജസ്ഥിതി അറിയാന്‍ ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക