Image

അരുണ്‍കുമാറിനെതിരായ ആരോപണം: വി.എസ് ഉള്‍പ്പെടെ 14 പേരില്‍ നിന്ന് മൊഴിയെടുക്കും

Published on 25 August, 2011
അരുണ്‍കുമാറിനെതിരായ ആരോപണം: വി.എസ് ഉള്‍പ്പെടെ 14 പേരില്‍ നിന്ന് മൊഴിയെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി പതിനാല് പേരില്‍ നിന്ന് മൊഴിയെടുക്കും. ഇതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടും.

സമിതിയുടെ അടുത്ത സിറ്റിംഗ് സപ്തംബര്‍ 20 ന് നടക്കും. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. ഐടി സെക്രട്ടറിയെയും വിളിച്ചുവരുത്തും.

വി.എ.അരുണ്‍ കുമാറിനെതിരായ നാല് ആരോപണങ്ങളാണ് നിയമസഭാ സമിതി അന്വേഷിക്കുന്നത്. ഐ.സി.ടി അക്കാദമി ഡയറക്ടറായുള്ള നിയമനം, അക്കാദമിയ്ക്ക് പണം അനുവദിച്ചത്, ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിങ് സ്‌കൂളിലെ നിയമനം, ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്, അരുണിന്റെ സുഹൃത്തിന്റെ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് അന്വേഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക