കോട്ടയം: ശത്ബ്ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി
സംഗമം വെള്ളിയാഴ്ച നടക്കും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ്
സമ്മേളനം. സമ്മേളനത്തില്‍ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള
വിവിധ രാജ്യങ്ങളില്‍നിന്നും, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും നിന്നുമുള്ള പ്രവാസി
ക്നാനായക്കാര്‍ സംബന്ധിക്കും.
രാവിലെ 10-ന് പ്രവാസികളുടെ പ്രതീക്ഷകളും
പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സിംബോസിയം വികാരി ജനറാള്‍ മോണ്‍. മാത്യു
ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെ യ്യും. ഗവ. അഡീഷണല്‍ സെക്രട്ടറി പി.കെ. തോമസ്
പട്ടാറുകുഴി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ്. 3.30-ന് പൊതുസമ്മേളനം.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി കെ.സി.
ജോസഫ് ഉദ്ഘാടനം ചെയ്യും. കെ. സുരേഷ് കുറുപ്പ് എംഎല്‍എ, പ്രഫ. ബാബു
പൂഴിക്കുന്നേല്‍, ഷീന്‍സ് ആകശാല, സ്റ്റെബി ചെറിയാക്കല്‍, ജോപ്പന് ഫിലിപ്പ് മ
ണ്ണാട്ടുപറമ്പില്, ജോസ് തോമ സ് വിരുത്തക്കുളങ്ങര എന്നിവര്‍ പ്രസംഗിക്കും.
കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സ്വാഗതം പറയും.