Image

ഫാ. ജോയി ആലപ്പാട്ടിന്‌ റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ പള്ളിയില്‍ യാത്രയയപ്പ്‌ നല്‍കി

സജി കീക്കാടന്‍ Published on 24 August, 2011
ഫാ. ജോയി ആലപ്പാട്ടിന്‌ റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ പള്ളിയില്‍ യാത്രയയപ്പ്‌ നല്‍കി
റാന്‍ഡോള്‍ഫ്‌: ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്റെ മുന്‍ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുകയും, പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുകയും ചെയ്‌ത്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ വികാരിയായി നിയമിതനായ ഫാ. ജോയി ആലപ്പാടിന്‌ ഓഗസ്റ്റ്‌ 15-ന്‌ `ഇന്ത്യാ ഡേ ഓഫ്‌ പ്രെയര്‍' സര്‍വീസിനോടനുബന്ധിച്ച്‌ യാത്രയയപ്പ്‌ നല്‍കി.

റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ പള്ളിയില്‍ വെച്ച്‌ നടന്ന മീറ്റിംഗില്‍ മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേറ്റിന്റെ വികാരി ജനറാള്‍ വെരി. റവ.ഡോ. പീറ്റര്‍ കോച്ചേരി അധ്യക്ഷതവഹിച്ചു. അലപ്പാട്ടച്ചന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ ശ്ശാഘിക്കുകയും, അച്ചന്റെ പുതിയ നിയമനത്തില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്‌തു. പ്രാരംഭ പ്രാര്‍ത്ഥനയ്‌ക്ക്‌ റവ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരിയും എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ വൈസ്‌ പ്രസിഡന്റുമായ റവ.ഫാ. ജോസ്‌ ഏബ്രഹാം സ്വാഗതം ആശംസിച്ചു. റവ.ഫാ. ജോര്‍ജ്‌ വര്‍ഗീസ്‌ (ഡാളസ്‌) ബൈബിള്‍ സ്റ്റഡിയ്‌ക്ക്‌ നേതൃത്വം നല്‍കി. നീതാ മാത്യു (ടീനെക്ക്‌ മാര്‍ത്തോമാ ചര്‍ച്ച്‌) കേരളത്തെക്കുറിച്ചുള്ള പ്രസഡന്റേഷന്‍ നടത്തി. ബാബു ജോസഫ്‌, സജി കീക്കാടന്‍, ഗ്രേസ്‌ അലക്‌സാണ്ടര്‍, സജി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി അലക്‌സ്‌ മാത്യു കൃതജ്ഞതയര്‍പ്പിക്കുകയും, റവ.ഫാ. ജോയി ആലപ്പാട്ട്‌ മറുപടി പ്രസംഗം നടത്തുകയും ചെയ്‌തു.

ഗാനശുശ്രൂഷയ്‌ക്ക്‌ റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ക്വയര്‍ നേതൃത്വം നല്‍കി. അജിത്‌ ഏബ്രഹാം പ്രോഗ്രാമിന്‌ വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു. ഷൈജാ ജോര്‍ജ്‌ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു. ന്യൂജേഴ്‌സിയിലും പരിസര പ്രദേശങ്ങളിലുമുള്ള ദേവാലയങ്ങളിലെ പ്രതിനിധികള്‍ യാത്രയയപ്പ്‌ സമ്മേളനത്തില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ഫാ. ജോയി ആലപ്പാട്ടിന്‌ റാന്‍ഡോള്‍ഫ്‌ മാര്‍ത്തോമാ പള്ളിയില്‍ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക